കോട്ടയം : ജില്ലയില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രൈവ് ത്രൂ കൊവിഡ് വാക്‌സിനേഷന്‍ നടത്തി. ആളുകള്‍ക്ക് വാഹനത്തില്‍ ഇരുന്നുതന്നെ വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യമാണ് അതിരമ്പുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ തിങ്കളാഴ്‌ച ഒരുക്കിയത്.
കോട്ടയത്ത് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമുള്ള അരമണിക്കൂര്‍ നിരീക്ഷണ സമയവും വാഹനത്തിനുള്ളില്‍തന്നെ ചെലവഴിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം.
അതിരമ്പുഴയിലെ ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും നേരത്തേ അറിയിച്ച ആളുകളാണ് വാഹനങ്ങളില്‍ എത്തിയത്.
ALSO READ:ഞായറാഴ്‌ച ലോക്ക്ഡൗണ്‍ തുടരും ; സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങളില്ല
തിരക്ക് ഒഴിവാക്കുന്നതിന് ഒരു സമയം നിശ്ചിത എണ്ണം വാഹനങ്ങള്‍ക്ക് വീതം ടോക്കണ്‍ നല്‍കി പാരിഷ് ഹാള്‍ വളപ്പിലേക്ക് കടത്തിവിടുകയായിരുന്നു. വാക്‌സിന്‍ നല്‍കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ മൂന്ന് ടീമുകളെയാണ് നിയോഗിച്ചത്.
രാവിലെ പത്തിന് തുടങ്ങിയ വാക്‌സിനേഷന്‍ വൈകുന്നേരം നാലിന് സമാപിച്ചു. ആകെ 770 പേര്‍ക്കാണ് കുത്തിവയ്‌പ്പ് നല്‍കിയത്.
ജില്ലയില്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷന് സ്ഥിര സംവിധാനം ഒരുക്കുന്നതിന് സാധ്യത പരിശോധിച്ചുവരികയാണെന്ന് ജില്ല കലക്‌ടര്‍ ഡോ. പി.കെ ജയശ്രീ അറിയിച്ചു.