കോട്ടയം: പ്രശസ്ത ചലച്ചിത്ര, നാടക ഗാനരചയിതാവും, കവിയും, സംഗീത സംവിധായകനുമായ എം.എസ് വാസുദേവ് (86) അന്തരിച്ചു. സംഗീതത്തിൽ ആധികാരികമായി വിദ്യാഭ്യാസമോ പരിശീലനമോ ഇല്ലാതിരുന്നിട്ടു കൂടി സ്വയം ആർജ്ജിച്ച അറിവുകളും ജന്മവാസനയും ആണ് ഈ പ്രതിഭയുടെ വളർച്ചയ്ക്ക് ഇടയാക്കിയത്.
ആശാൻ എന്നറിയപ്പെടുന്ന വാസുദേവ് ദിവ്യബലി എന്ന നാടകത്തിനായി എഴുതിയ 'കരിവളയിട്ട കയ്യിൽ കുടമുല്ല പൂക്കളുമായി കരിമിഴിയാളെ നീ വരുമോ..' എന്ന ഗാനം ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. കോട്ടയം ജോയി സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിലൂടെ യേശുദാസിന് ആ വർഷത്തെ മികച്ച നാടക ഗായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.