കേരളം

kerala

ETV Bharat / state

ഡോ. പി കെ ജയശ്രീ പുതിയ കോട്ടയം കലക്ടർ - new Kottayam Collector

പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കവേയാണ് കോട്ടയത്തേക്കുള്ള നിയോഗം

ഡോ. പി കെ ജയശ്രീ  കോട്ടയം കലക്ടർ  പുതിയ കോട്ടയം കലക്ടർ  പി കെ ജയശ്രീ പുതിയ കോട്ടയം കലക്ടർ  Dr. PK Jayasree  new Kottayam Collector  Kottayam Collector
ഡോ. പി കെ ജയശ്രീ പുതിയ കോട്ടയം കലക്ടർ

By

Published : Jul 8, 2021, 8:57 AM IST

കോട്ടയം: പുതിയ കോട്ടയം കലക്‌ടറായി ഡോ.പി കെ ജയശ്രീയെ നിയമിച്ചു. തൃശൂർ സ്വദേശിനിയായ ഡോ.ജയശ്രീ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കവേയാണ് കോട്ടയത്തേക്കുള്ള നിയോഗം. 1987 ല്‍ കൃഷി വകുപ്പില്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

2000 ല്‍ കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ അസി.പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിച്ചു. 2007 ലാണ് വകുപ്പ് മാറി റവന്യു വകുപ്പില്‍ ഡെപ്യൂട്ടി കലക്ടറായി കാസര്‍കോട് ചുമതലയേറ്റത്. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലകളില്‍ നടത്തിയ സ്തുത്യര്‍ഹമായ സേവനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

2012ല്‍ തൃശൂരില്‍ ഡെപ്യൂട്ടി കലക്ടറായി ചാര്‍ജെടുത്തു. ഇക്കാലത്ത് ഏറെക്കാലം തൃശൂര്‍ ജില്ലാ കലക്ടറുടെ ചുമതലയും വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായും, കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിരുന്നു. അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയത്.

2013ല്‍ തൃശൂരിലെയും, 2015ല്‍ കാസര്‍കോട്ടെയും സേവനത്തിന് മികച്ച ഡെപ്യൂട്ടി കലക്ടറെന്ന അംഗീകാരം നേടിയിരുന്നു. കാസർകോട്‌ പെരിയ സ്വദേശിയും എസ്ബിഐ കോഴിക്കോട് ശാഖാ മാനേജരുമായിരുന്ന സി വി രവീന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. ആരതി, അപര്‍ണ്ണ.

നിലവിലെ കോട്ടയം കലക്ടർ എം. അഞ്ജന പൊതുഭരണ വകുപ്പ് ജോയിന്‍റ്‌ ഡയറക്ടറാകും. ഒപ്പം സാമൂഹ്യക്ഷേമ വകുപ്പ് ഓഫീസറുടെ അധിക ചുമതലയും വഹിക്കും.

ABOUT THE AUTHOR

...view details