കോട്ടയം:കാഞ്ഞിരപ്പള്ളിയില്‍നവജാതശിശു കുളിമുറിയിലെ ബക്കറ്റില്‍നിറച്ച വെള്ളത്തിൽ മുങ്ങിമരിച്ച സംഭവത്തില്‍ പൊലീസിന് മൊഴി നല്‍കി അമ്മ നിഷ. കുഞ്ഞിന് രണ്ടു ദിവസമായി പനി ഉണ്ടായിരുന്നു. രോഗം കുറയ്ക്കാന്‍ ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിന്‍റെ കാൽ മുക്കിയപ്പോള്‍ കൈവിട്ടുപോയാണ് അപകടം സംഭവിച്ചുവെന്നും അവര്‍ പറഞ്ഞു.
അഞ്ച് കുട്ടികൾ ഉണ്ടായതിന്‍റെ പേരിൽ ആളുകൾ കളിയാക്കത് മൂലമാണ് ഗർഭിണിയായത് മറച്ചുവച്ചതെന്നും നിഷ മൊഴി നൽകി. കുഞ്ഞിന്‍റെ മരണം സംബന്ധിച്ച് വ്യത്യസ്‌തമായ മൊഴിയാണ് നിഷ പൊലീസിന് നൽകിയത്. കുടുംബാംഗങ്ങളുടെ വിശദമായ മൊഴി എടുക്കുമെന്ന് ഡി.വൈ.എസ്,പി പറഞ്ഞു. ഇടക്കുന്നം മുക്കാലിയിൽ മുത്തേടത്ത് മലയിൽ സുരേഷ്, നിഷ ദമ്പതികളുടെ നവജാത ശിശുവിനെ ബുധനാഴ്ച്ചയാണ് ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മറ്റ് കുട്ടികള്‍ ശിശുക്ഷേമ കേന്ദ്രത്തില്‍