കോട്ടയം: പട്ടികജാതി, പട്ടികവർഗ സംവരണം നടപ്പിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയില്ലെന്നും, പ്രമോഷനിൽ സംവരണം മൗലികാവകാശമല്ല എന്നുള്ള സുപ്രീംകോടതി വിധിക്കെതിരെ പുന പരിശോധന ഹർജി നൽകണമെന്നും, വിധിയെ മറികടക്കാൻ പാർലമെന്‍റ് നിയമനിർമാണം നടത്തണമെന്നുള്ള ആവശ്യത്തിൽ കേന്ദ്ര സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചതിലും പ്രതിഷേധിച്ചാണ് ഹർത്താൽ.
ഈമാസം 23ന് ഹർത്താല്‍ പ്രഖ്യാപിച്ച് ദളിത് സംയുക്ത സമിതി
പട്ടിക ജാതി പട്ടിക വർഗ സംവരണത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ നിയമനിർമാണം നടത്താത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താല്‍.
ഹർത്താലിന് ആഹ്വാനം ചെയ്‌ത് ദളിത് സംയുക്ത സമിതി
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, മെഡിക്കൽഷോപ്പ്, ആംബുലൻസ് സർവീസ്, വിവാഹ പാർട്ടികളുടെ വാഹനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.