കേരളം

kerala

ETV Bharat / state

കാർഷിക നവീകരണത്തിന് വകയിരുത്തിയ തുക വക മാറ്റി ചെലവഴിക്കാന്‍ നീക്കം - development projects

കൃഷി വകുപ്പിന്‍റെ കാര്യക്ഷമമല്ലാത്ത പ്രവർത്തനമാണ് കോട്ടയത്തെ കാർഷിക മേഖലയെ ഇത്തരത്തിൽ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടതെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ്.

കാർഷിക നവീകരണം  കൃഷി വകുപ്പിന്‍റെ അനാസ്ഥ  development projects  kottayam agricultural office
കാർഷിക നവീകരണത്തിന് വകയിരുത്തിയ തുക വക മാറ്റി ചിലവഴിക്കാന്‍ നീക്കം

By

Published : Dec 6, 2019, 5:17 PM IST

Updated : Dec 6, 2019, 7:29 PM IST

കോട്ടയം: കാർഷിക നവീകരണത്തിന് വകയിരുത്തിയ തുക വക മാറ്റി ചെലവഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കർഷകർക്ക് ലഭിക്കേണ്ട 30 കോടിയിലധികം രൂപയാണ് കൃഷി വകുപ്പിന്‍റെ അനാസ്ഥ മൂലം വക മാറ്റി ചെലവഴിക്കാൻ തീരുമാനമായിരിക്കുന്നത്.

കാർഷിക നവീകരണത്തിന് വകയിരുത്തിയ തുക വക മാറ്റി ചെലവഴിക്കാന്‍ നീക്കം

ജില്ലാ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ വഴി വിവിധ കാർഷിക മേഖലക്ക് വേണ്ടി വകയിരുത്തിയിരുന്ന തുകയിൽ അഞ്ച് ശതമാനം മാത്രമാണ് ചെലവാക്കിയിട്ടുള്ളത്. കുമരകം-വൈക്കം മേഖലയിലെ നെൽകർഷകരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പാടത്തേക്ക് ഉപ്പുവെള്ളം കയറുന്നത് നിയന്ത്രിക്കുന്നതിനായുള്ള ബണ്ട് നവീകരണം എങ്ങുമെത്തിയിട്ടില്ലെന്നിരിക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബണ്ട് നവീകരണത്തിനായി നീക്കിവെച്ചിരുന്ന തുകകളും സർക്കാർ വക മാറ്റും. കൃഷി വകുപ്പിന്‍റെ കാര്യക്ഷമമല്ലാത്ത പ്രവർത്തനമാണ് കോട്ടയത്തെ കാർഷിക മേഖലയെ ഇത്തരത്തിൽ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടതെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.

ജില്ലയിൽ മുൻകാലങ്ങളിൽ നടന്നു വന്ന പച്ചക്കറി കൃഷി, വാഴ കൃഷി, നാളികേര വികസനം, സമഗ്ര വിള പരിപാലനം, കിഴങ്ങുവർഗ വികസനം, ജൈവകൃഷിക്കുള്ള വളങ്ങൾ, നെൽകൃഷിക്കുള്ള കൂലിച്ചെലവ്, ഇഞ്ചി-മഞ്ഞൾ കൃഷി, ഗ്രോബാഗ് വിതരണം എന്നിവയെല്ലാം നിലച്ചിരിക്കുകയാണ്. വിലയിടിവും കാലാവസ്ഥ വ്യതിയാനവും കാരണം കർഷകർ നട്ടം തിരിയുന്ന ഈ സാഹചര്യത്തിൽ തുക വകമാറ്റി ചെലവഴിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്തയച്ചതായും എബി ഐപ്പ് പറഞ്ഞു.

Last Updated : Dec 6, 2019, 7:29 PM IST

ABOUT THE AUTHOR

...view details