കോട്ടയം:മാധ്യമപ്രവര്‍ത്തകര്‍ക്കായി കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാനി സിനിമാസ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് കോട്ടയം സിഎംഎസ് കോളജില്‍ തുടക്കമായി. കോട്ടയത്തെ മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മകളുടേതുമായി ഒന്‍പത് ടീമുകളാണ് ടൂർണമെന്‍റില്‍ മാറ്റുരയ്ക്കുന്നത്.
കോട്ടയത്തെ മാധ്യമപ്രവർത്തകർക്കായി അഞ്ചാനി സിനിമാസ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് - anchani cinemas cricket tournament
കോട്ടയത്തെ മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മകളുടേതുമായി ഒന്‍പത് ടീമുകളാണ് ടൂർണമെന്‍റില്‍ മാറ്റുരയ്ക്കുന്നത്.
കോട്ടയത്തെ മാധ്യമപ്രവർത്തകർക്കായി അഞ്ചാനി സിനിമാസ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്
മത്സരങ്ങളുടെ ഉദ്ഘാടനം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധ കൃഷ്ണൻ നിർവഹിച്ചു.ദീപിക പത്രം മാനേജിങ് ഡയറക്ടർ മാത്യൂ ചന്ദ്രൻ കുന്നേൽ, അഞ്ചാനി സിനിമാസ് മാനേജിങ് ഡയറക്ടർ ജീജി അഞ്ചാനി, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്‍റ് ജോസഫ് സെബാസ്‌ത്യൻ, കെയുഡബ്ള്യൂജെ സംസ്ഥാന സെക്രട്ടറി ടി.പി പ്രശാന്ത് തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.ആദ്യ ദിവസമായ ഇന്ന് പ്രാഥമിക മത്സരങ്ങളും ഞായറാഴ്ച സെമി ഫൈനൽ, ഫൈനൽ മൽസരങ്ങളും നടക്കും.