കോട്ടയം:എം.ജി സർവകലാശാലയിൽ നടന്ന എസ്‌എഫ്‌ഐ-എഐഎസ്‌എഫ് സംഘർഷത്തെ നിസാരവത്കരിച്ച് സിപിഎം ജില്ല സെക്രട്ടറി എ.വി റസൽ. സംഭവത്തെ കാര്യമായി എടുക്കുന്നില്ലെന്നും വിദ്യാർഥികൾ തമ്മിലുള്ള വഴക്ക് മാത്രമാണെന്നും ഇരു വിഭാഗക്കാര്‍ക്കെതിരെയും കേസ് നിലനിൽക്കുകയാണെന്നും റസല്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വിഷയത്തിന്‍റെ ഒരു വശം മാത്രമല്ല കണേണ്ടത്. മറുവശം കൂടിയുണ്ട്. അതു കൂടി മാധ്യമങ്ങൾ അന്വേഷിക്കണമെന്നും ജില്ലാ സെക്രട്ടറി നിര്‍ദേശിച്ചു.
എം.ജി സര്‍വകലാശാല അതിക്രമത്തെ നിസാരവത്ക്കരിച്ച് സി.പി.എം ജില്ല സെക്രട്ടറി - av russell
സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയധിക്ഷേപം നടത്തിയതിനും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് നിലനില്‍ക്കെയാണ് സി.പി.എം നേതാവിന്‍റെ പ്രതികരണം
വിദ്യാർഥികൾ തമ്മിലുള്ള വഴക്ക് മാത്രം; എസ്‌എഫ്‌ഐ-എഐഎസ്‌എഫ് സംഘർഷത്തിൽ എ.വി റസൽ
READ MORE: എം.ജി സംഘര്‍ഷം; എസ്.എഫ്.ഐ നേതാക്കൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്
സർവകലശാലയിൽ എസ്‌എഫ്‌ഐ പ്രവർത്തകർ അക്രമിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും എഐഎസ്‌എഫ് വനിത നേതാവ് പരാതി നൽകിയതിനെ തുടർന്ന് എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് സെക്രട്ടറി സംഭവം നിസാരവത്ക്കരിച്ചത്.