കോട്ടയം: കോട്ടയം ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തിനെ പുതിയ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. റെഡ് സോണിലായ കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെയും സെക്കണ്ടറി കോൺടാക്‌ട് പട്ടികയിലുള്ളവരുടെയും എണ്ണം പരിഗണിച്ചാണ് പുതിയ ഹോട്ട് സ്പോട്ട് പ്രഖ്യാപിച്ചത്.
കോട്ടയം ഉദയനാപുരം ഗ്രാമപഞ്ചായത്തിനെ പുതിയ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു
വൈറസ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ട 32 പ്രൈമറി കോൺടാക്‌ടുകളും, 47 സെക്കണ്ടറി കോണ്ടാക്‌ടുകളുമാണ് ഉദയനാപുരം പഞ്ചായത്തിൽ നിന്ന് മാത്രം കണ്ടത്തിയത്. ഇതോടെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച പഞ്ചായത്തുകളുടെ എണ്ണം 10 ആയി ഉയർന്നു.
വൈറസ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ട 32 പ്രൈമറി കോൺടാക്‌ടുകളും, 47 സെക്കണ്ടറി കോണ്ടാക്‌ടുകളുമാണ് ഉദയനാപുരം പഞ്ചായത്തിൽ നിന്ന് മാത്രം കണ്ടത്തിയത്. ഇതോടെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച പഞ്ചായത്തുകളുടെ എണ്ണം 10 ആയി ഉയർന്നു. പരിശോധനക്കയച്ച 102 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. നിലവിൽ 311 സാംപിൾ പരിശോധന ഫലങ്ങൾ ജില്ലയിൽ ലഭിക്കാനുണ്ട്. വ്യാഴാഴ്ച്ച മാത്രം 141 സാംപിളുകളാണ് പരിശോധനക്കയച്ചിരിക്കുന്നത്.
ജില്ലയിൽ ഗാർഹിക നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1393 ആയി. വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള 18 പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന കോട്ടയം മാർക്കറ്റിലെ മൊത്തവ്യാപാര സ്ഥാപനങ്ങൾ മൂന്ന് മണിക്കൂർ തുറന്ന് പ്രവർത്തിച്ചു. ഭക്ഷ്യവസ്തുക്കൾ നശിച്ചുപോകാനുള്ള സാധ്യത പരിഗണിച്ചും ചെറുകിട വിപണിയിൽ ക്ഷാമമുണ്ടാകുന്നത് ഒഴിവാക്കാനുമാണ് ജില്ലാ കളക്‌ടറുടെ അനുമതിയോടെ സ്ഥാപനങ്ങൾ മൂന്ന് മണിക്കൂർ തുറന്ന് പ്രവർത്തിച്ചത്.