കേരളം

kerala

ETV Bharat / state

കോട്ടയത്ത് 40 പേര്‍ക്കു കൂടി കൊവിഡ്

31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് ബാധിതരായിരുന്ന 53 പേർ രോഗമുക്തരായി

By

Published : Aug 10, 2020, 10:27 PM IST

covid 19 news  quarantine news  കൊവിഡ് 19 വാര്‍ത്ത  ക്വാറന്‍റയിന്‍ വാര്‍ത്ത
കൊവിഡ്

കോട്ടയം: ജില്ലയില്‍ പുതുതായി 40 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധ. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ കടുത്തുരുത്തി കെ.എസ്. പുരം സ്വദേശികളാണ്. കോട്ടയം താഴത്തങ്ങാടിയില്‍ നാലു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ എട്ടു പേരും വിദേശത്ത് നിന്നും വന്ന ഒരാളും രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

നിലവിൽ വിദേശത്തുനിന്നു വന്ന 85 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന 164 പേര്‍ക്കും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 135 പേരും ഉള്‍പ്പെടെ 384 പേര്‍ക്ക് പുതിയതായി ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ആകെ 9807 പേരാണ് ജില്ലയിൽ ക്വാറൻ്റയിനിൽ കഴിയുന്നത്. വൈറസ് ബാധിതരായിരുന്ന 53 പേർ രോഗമുക്തരായി ആശുപത്രി വിട്ടപ്പോൾ 476 പേര്‍ ചികിത്സിയിലാണ്.

ABOUT THE AUTHOR

...view details