കോട്ടയം:ജില്ലയില്‍ 24 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 23 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 452 ആയി. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേര് ഏറ്റുമാനൂർ സ്വദേശികളാണ്. കൊവിഡ് ക്ലസ്റ്ററായ ഏറ്റുമാനൂരിൽ സ്ഥിതി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഈ സഹചര്യത്തി ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയോട് ചേർന്നുള്ള അതിരമ്പുഴ പഞ്ചായത്ത് പ്രത്യേക കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രദേശത്തും കൊവിഡ് വ്യാപനം രൂക്ഷമാണ്.
കോട്ടയം ജില്ലയില്‍ 24 പേര്‍ക്ക് കൂടി കൊവിഡ്
രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേര് ഏറ്റുമാനൂർ സ്വദ്ദേശികളാണ്. കൊവിഡ് ക്ലസ്റ്ററായ ഏറ്റുമാനൂരിൽ സ്ഥിതി രൂക്ഷമായി കൊണ്ടിരിക്കുകയാണ്.
കോട്ടയം ജില്ലയില്‍ 24 പേര്‍ക്കു കൂടി കൊവിഡ്
സംസ്ഥാനത്തിനു പുറത്തുനിന്നുവന്ന 158 പേർക്കും, വിദേശത്തുനിന്ന് എത്തിയ 153 പേർക്കും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 418 പേരും ഉള്‍പ്പെടെ 729 പേര്‍ക്ക് പുതിയതായി ക്വാറന്റയിൻ നിര്‍ദ്ദേശിച്ചു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10105 ആയി ഉയർന്നു.പുതിയതായി 795 സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. 1115 പേരുടെ സ്രവം പുതുതായി പരിശോധനക്കയച്ചു. ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 48 രോഗമുക്തരായി ആശുപത്രി വിട്ടു.