കേരളം

kerala

ETV Bharat / state

കോട്ടയത്ത് 23 പേര്‍ക്ക് കൊവിഡ്; 21 പേര്‍ക്ക് സമ്പര്‍ക്കം - സമ്പര്‍ക്കം

കുറിച്ചി പഞ്ചായത്തിൽ നാലുപേർക്കും, ഏറ്റുമാനൂർ നഗരസഭയിൽ മൂന്ന് പേരും രോഗം ബാധിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

Kottayam  Contact for 21 people  കോട്ടയം  കൊവിഡ്  സമ്പര്‍ക്കം  ഏറ്റുമാനൂർ നഗരസഭ
കോട്ടയത്ത് 23 പേര്‍ക്ക് കൊവിഡ്; 21 പേര്‍ക്ക് സമ്പര്‍ക്കം

By

Published : Aug 4, 2020, 7:55 PM IST

കോട്ടയം: ജില്ലയിൽ 23 പേർക്കു കൂടി സമ്പർക്കത്തിലൂടെ കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലാകെ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. അതിരമ്പുഴ പഞ്ചായത്തിൽ മാത്രം സമ്പർക്കത്തിലൂടെ ഏഴു പേർക്ക് രോഗം ബാധിച്ചു. കുറിച്ചി പഞ്ചായത്തിൽ നാലുപേർക്കും, ഏറ്റുമാനൂർ നഗരസഭയിൽ മൂന്ന് പേരും രോഗം ബാധിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. തിരുവല്ല കുറ്റൂർ കോൺവെന്‍റിലെ മാടപ്പള്ളി സ്വദേശിനിയ കന്യാസ്ത്രിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ക്ലസ്റ്ററായി ഉയർന്നു വന്ന ചങ്ങനാശ്ശേരിയിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരികയാണ് പുതുതായി ഒരാൾക്കു മാത്രമാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം ജില്ലക്കാരായ 107 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവിൽ 486 പേരാണ് വൈറസ് ബാധിതരായി ജില്ലയിൽ ചികിത്സയിലുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 119 പേരും വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 81 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 199 പേരും ഉൾപ്പെടെ 399 പേരെ പുതുതായി ജില്ലയിൽ നിരീക്ഷണത്തിലാക്കി.

ABOUT THE AUTHOR

...view details