കോട്ടയം: പൂഞ്ഞാർ തെക്കേക്കര ടൗണിൽ പ്രവർത്തിക്കുന്ന പച്ചക്കറി വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതിനിടെ, വ്യാപാരിയുടെ ബന്ധു രാത്രിയോടെ മരിച്ചതിനെ തുടർന്ന് മൃതദേഹം പാലാ ജനറലാശുപത്രിയിലേക്ക് മാറ്റി. ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. വ്യാപാരിക്ക് രാവിലെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഉച്ചയോടെ കട അടപ്പിച്ചു.
തെക്കേക്കര ടൗണിൽ പച്ചക്കറി വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് സ്ഥിരീകരിച്ചു
ഒരാഴ്ചയ്ക്കിടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയവർ ജാഗ്രത പുലർത്തേണ്ടി വരും. അണുനശീകരണം അടക്കം നടത്തുമെന്ന് ഗ്രാമപഞ്ചായത്തംഗം ടെസി ബിജു അറിയിച്ചു.
തെക്കേക്കര ടൗണിൽ പ്രവർത്തിക്കുന്ന പച്ചക്കറി വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇദ്ദേഹത്തെ ചൂണ്ട ചേരിയിലെ കൊവിഡ് സെന്‍ററിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളും രോഗങ്ങളും ഉണ്ടായിരുന്ന ജേഷ്ഠ സഹോദരന്‍ രാത്രിയോടെ പെട്ടെന്ന് മരിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയവർ ജാഗ്രത പുലർത്തേണ്ടി വരും. അണുനശീകരണം അടക്കം നടത്തുമെന്ന് ഗ്രാമപഞ്ചായത്തംഗം ടെസി ബിജു അറിയിച്ചു.