കോട്ടയം:മുത്തൂറ്റ് ജീവനക്കാരെ തടയുന്നത് ചിത്രീകരിച്ച മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭത്തില്‍ രണ്ട് സിഐടിയു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സിഐടിയു നേതാക്കളായ ബോസ്, രാജു എന്നിവരാണ് അറസ്റ്റിലായത്. തുടർന്ന് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മാധ്യമ പ്രവർത്തകരെ മര്‍ദിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ - journalists
ബേക്കർ ജങ്ഷനിലെ മുത്തൂറ്റ് ശാഖക്ക് മുന്നിൽ ജീവനാക്കാരെ തടയുന്നത് ചിത്രികരിക്കുന്നതിനിടെ ഇരുവരും ചേർന്ന് മാധ്യമ പ്രവർത്തകരെ അക്രമിക്കുകയായിരുന്നു
മാധ്യമ പ്രവർത്തകർക്ക് മർദ്ദനം പ്രതികൾ അറസ്റ്റിൽ
മാധ്യമ സ്ഥാപനത്തിലെ കാമറമാൻ നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്‌ച ബേക്കർ ജങ്ഷനിലെ മുത്തൂറ്റ് ശാഖയ്ക്ക് മുന്നിൽ ജീവനാക്കാരെ തടയുന്നത് ചിത്രീകരിക്കുന്നതിനിടെ ഇരുവരും ചേർന്ന് മാധ്യമ പ്രവർത്തകരെ അക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ക്യാമറാമാന്‍റെ മുഖത്ത് പരിക്കേറ്റിരുന്നു.
Last Updated : Feb 14, 2020, 2:36 PM IST