കേരളം

kerala

ETV Bharat / state

വെള്ളവും വെളിച്ചവുമില്ലാതെ പൊതുശുചിമുറി; ബുദ്ധിമുട്ടുന്നത് തീര്‍ഥാടകർ

രാമപുരത്തെ നാലമ്പലങ്ങളിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്കുകൂടി പ്രയോജനകരമാകേണ്ട ശൗചാലയമാണിത്.

പൊതുശുചിമുറി

By

Published : Jul 29, 2019, 11:25 PM IST

Updated : Jul 30, 2019, 2:11 AM IST

കോട്ടയം: രാമപുരം ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച പബ്ലിക് കംഫര്‍ട് സ്റ്റേഷന്‍ അധികൃതരുടെ അനാസ്ഥയില്‍ ഉപയോഗശൂന്യമാകുന്നു. 25 വര്‍ഷം മുമ്പ് രാമപുരം കൊണ്ടാട് റോഡിനോട് ചേര്‍ന്ന് നിര്‍മിച്ചതാണ് ഈ പൊതുശൗചാലയം. വേണ്ടത്ര ശ്രദ്ധ നല്‍കാതിരുന്നതിനാല്‍ വെള്ളവും വെളിച്ചവുമില്ലാത്ത അവസ്ഥയിലാണ് കെട്ടിടം. പാടശേഖരത്തോട് തൊട്ടുചേര്‍ന്നാണ് ഇതിന്‍റെ സെപ്റ്റിക് ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. ടാങ്ക് പൊട്ടി മാലിന്യം പാടത്തേക്ക് എത്തുന്നതും പതിവാണ്.

വെള്ളവും വെളിച്ചവുമില്ലാതെ പൊതുശുചിമുറി; ബുദ്ധിമുട്ടുന്നത് തീര്‍ഥാടകർ

രണ്ട് മുറികളുള്ള കംഫര്‍ട് സ്റ്റേഷന്‍ വൃത്തിഹീനമായ സ്ഥിതിയിലാണ്. രാമപുരത്തെ നാലമ്പലങ്ങളിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്കുകൂടി പ്രയോജനകരമാകേണ്ട ശൗചാലയത്തിനാണ് ഈ ദുരവസ്ഥ. വാതിലുകള്‍ പൊളിഞ്ഞിളകിയ അവസ്ഥയിലും. ടാങ്കിന്‍റെ ഭിത്തിയില്‍ മരം വളർന്ന് നിൽക്കുന്നതും കെട്ടിടത്തിന് ഭീഷണിയായിട്ടുണ്ട്. കംഫര്‍ട് സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കിയിരിക്കുകയാണ്.

Last Updated : Jul 30, 2019, 2:11 AM IST

ABOUT THE AUTHOR

...view details