കോട്ടയം:നഗരത്തിൽ കോളജ് വിദ്യാർഥിനിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി പത്തരയോടെ മൂന്നംഗ സംഘമാണ് വിദ്യാർഥിനിയേയും സുഹൃത്തിനെയും സെൻട്രൽ ജങ്ഷന് സമീപം വച്ച് ആക്രമിച്ചത്. പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്‌തതിനെ തുടർന്നായിരുന്നു അക്രമം.
കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥിനിയേയും സുഹൃത്തിനെയും ആക്രമിച്ചു - താഴത്തങ്ങാടി
പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്‌തതിനെ തുടർന്നായിരുന്നു അക്രമം
കമന്‍റടിച്ചത് ചോദ്യം ചെയ്‌തു; കോളജ് വിദ്യാർഥിനിയെയും സുഹൃത്തിനെയും ആക്രമിച്ചു
തുടർന്ന് താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളെ ഇന്നലെ രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുകയാണ്.