കോട്ടയം: സഹകരണ മേഖലയും കാർഷിക മേഖലയും തമ്മിൽ നാഭി - നാള ബന്ധമാണെന്ന് സഹകരണ - സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ. എല്ലാ കാലഘട്ടങ്ങളിലും കാർഷിക മേഖലയെ സംരക്ഷിക്കാൻ സഹകരണ മേഖലയും തിരിച്ചും എന്ന നിലയിൽ സഹകരണ മേഖലയും കാർഷിക മേഖലയും ഒരുപോലെ വളരുന്നതാണ് കേരളം കണ്ടിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ആനിക്കാട് റീജണൽ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ വച്ച് നടന്ന സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്‌ഠിത കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്‌ഠിത കൃഷി പദ്ധതിക്ക് തുടക്കമായി - ഏറ്റവും പുതിയ കൃഷി വാര്‍ത്ത
സഹകരണ മേഖലയും കാർഷിക മേഖലയും തമ്മിൽ നാഭി - നാള ബന്ധമാണെന്ന് സഹകരണ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ
സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്‌ഠിത കൃഷി പദ്ധതിക്കു തുടക്കമായി; മന്ത്രി വി എന്‍ വാസവന്‍ ഉദ്‌ഘാടനം ചെയ്‌തു
22.50 കോടി രൂപയാണ് സംസ്ഥാന സർക്കാർ പദ്ധതിക്കായി ബജറ്റിൽ മാറ്റിവച്ചതെന്നും ആസൂത്രണ ബോർഡുമായ് ചർച്ച ചെയ്തുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണു പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പരിപാടിയില്‍ അധ്യക്ഷനായി.
Last Updated : Oct 5, 2022, 9:06 AM IST