കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാണി സി കാപ്പൻ അവസരവാദിയാണ്. അങ്ങനെയുള്ളവര്‍ക്ക് എക്കാലവും ജനം മറുപടി നല്‍കിയിട്ടുണ്ട്. പാലായില്‍ കാപ്പൻ ജയിച്ചത് എല്‍ഡിഎഫിന്‍റെ മികവായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാപ്പൻ അവസരവാദിയെന്ന് മുഖ്യമന്ത്രി; ചതിച്ചതാരാണെന്ന് പാലാക്കാര്‍ക്കറിയാമെന്ന് മറുപടി - കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021
കോൺഗ്രസുമായി ചേർന്ന് നിന്നവർക്ക് എന്നും ദുരനുഭവങ്ങളാണെന്ന് മുഖ്യമന്ത്രി.
ഇടതുമുന്നണിക്ക് ഒപ്പം നിൽക്കുന്നതാണ് നല്ലതെന്ന ബോധ്യമാണ് കേരള കോൺഗ്രസ് എൽഡിഎഫിനൊപ്പം ചേരാൻ കാരണം. കോൺഗ്രസുമായി ചേർന്ന് നിന്നവർക്ക് എന്നും ദുരനുഭവങ്ങളാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് സുരേന്ദ്രൻ പിള്ള വ്യക്തമാക്കിയിട്ടുണ്ട്. പി.സി ചാക്കോ ഇടത് മുന്നണിയിലേക്ക് വന്നതും ഇതിന് ഉദാഹരണമാണെന്ന് മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു.
അതേസമയം ആര് ആരെ ചതിച്ചുവെന്ന് പാലായിലെ ജനങ്ങൾക്കറിയാമെന്നായിരുന്നു കാപ്പന്‍റെ മറുപടി. മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എല്ലാവർക്കും കാര്യം മനസ്സിലാകുമെന്നും മാണി സി കാപ്പൻ പറഞ്ഞു.