കോട്ടയം:പാലാ നഗരസഭയിൽ ഭരണ കക്ഷി അംഗങ്ങളുടെ തമ്മിലടിയില്‍ കലാശിച്ചതെന്താണെന്ന് അറിയില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. എൽഡിഎഫിൽ ഭിന്നതയുണ്ടോയെന്ന് അറിയില്ല. മുനിസിപ്പിലാറ്റിയിലുണ്ടായ തർക്കം മാത്രമാണെന്നാണ് അറിയാൻ കഴിഞ്ഞത്. ആട്ടിൻ കുട്ടികൾ തമ്മിലിടിക്കുമ്പോൾ ചോര കുടിക്കാൻ വരുന്ന ചെന്നായ ആയി തന്നെ കണക്കാക്കരുതെന്നും കാപ്പൻ പറഞ്ഞു.
പാലാ നഗരസഭയിലെ തമ്മിലടി; സംഭവിച്ചതെന്തെന്ന് അറിയില്ലെന്ന് കാപ്പൻ - എന്താണ് സംഭവിച്ചതെന്ന് അറിയില്ല
എന്തുണ്ടായാലും പാലായിൽ 15,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മാണി സി കാപ്പൻ
പാലാ നഗരസഭയിലെ തമ്മിലടി; എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് കാപ്പൻ
എന്തുണ്ടായാലും പാലായിൽ 15000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കും. എതിരാളികൾ തന്നെ കുടുക്കാൻ പല വഴികളും നോക്കുകയാണ്. ജില്ലാ അതിർത്തിയിൽ തന്‍റെ സഹോദരന്‍റെ വാഹനം തടഞ്ഞ് പരിശോധിച്ചു. ഇത് തരം താഴ്ന്ന ഏർപ്പാടാണെന്നും വ്യത്തികേട് കാണിച്ചാൽ തിരിച്ചടിയ്ക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.