കോട്ടയം: ഈ വർഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ചങ്ങനാശേരി സ്വദേശിയായ ദിലീപ് കെ കൈനിക്കര 21-ാം റാങ്ക് കരസ്ഥമാക്കി. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ പായിപ്പാട് കൈനിക്കര കുര്യാക്കോസിന്‍റെ മകനാണ് ദിലീപ്. മദ്രാസ് ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻഞ്ചിനീയറിങ്ങിൽ ബിരുദമെടുത്ത ശേഷം 2016ൽ കൊറിയയിൽ സാംസങ്ങ് കമ്പനിയിൽ റിസർച്ച് അസോസിയേറ്റായി ജോലിക്ക് ചേര്‍ന്നു.
സിവില്‍ സര്‍വീസിലെ മലയാളിത്തിളക്കം; 21-ാം റാങ്ക് ചങ്ങനാശേരി സ്വദേശി ദിലീപ് കെ കൈനിക്കരയ്ക്ക് - dileep kainikkara 21st rank holder
2020ൽ നടന്ന പരീക്ഷയിൽ 18-ാം റാങ്കോടെ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഐഎഎസ് എന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചത് മൂന്നാമത്തെ ശ്രമത്തില്‍.
സിവില്‍ സര്‍വീസിലെ മലയാളിത്തിളക്കം ; 21-ാം റാങ്ക് കരസ്ഥമാക്കി ചങ്ങനാശേരി സ്വദേശി ദിലീപ് കെ കൈനിക്കര
തുടർന്ന് ഐഎഎസ് എടുക്കണമെന്ന താത്പര്യത്തിൽ തിരുവനന്തപുരത്തുള്ള പരിശീലന കേന്ദ്രത്തിൽ ചേര്‍ന്ന് പഠനമാരംഭിച്ചു. 2019ലാണ് ദിലീപ് ആദ്യമായി പരീക്ഷ എഴുതിയത്. 2020ൽ നടന്ന പരീക്ഷയിൽ 18-ാം റാങ്കോടെ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2022 ൽ തന്‍റെ മൂന്നാമത്തെ ശ്രമത്തിലൂടെ അഖിലേന്ത്യ തലത്തിൽ 21-ാം റാങ്ക് കരസ്ഥമാക്കി ഐഎഎസ് എന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് ദിലീപ്.
Also Read രണ്ടാം ശ്രമത്തിൽ സിവിൽ സർവീസ് നേടി അഫ്‌നാനും ആതിരയും