കേരളം

kerala

ETV Bharat / state

കേരള കോൺഗ്രസിലെ തർക്കങ്ങൾക്ക് നാളെ പരിഹാരമാകുമെന്ന് ചെന്നിത്തല - രമേശ് ചെന്നിത്തല.

ജോസഫ് വിഭാഗത്തിന് പ്രസിഡന്‍റ് സ്ഥാനം കൈമാറാൻ യുഡിഎഫ് നിർദേശിച്ചെങ്കിലും ജോസ് കെ മാണി വിഭാഗം ഇത് അംഗീകരിച്ചില്ലെന്നും ചെന്നിത്തല.

കോട്ടയം  ചെന്നിത്തല  കേരള കോൺഗ്രസ് എം  Chennithala Kerala Congress-M  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല.  പ്രതിപക്ഷ നേതാവ്
കേരള കോൺഗ്രസ് എമ്മിലെ തർക്കങ്ങൾക്ക് നാളെ പരിഹാരമാകുമെന്ന് ചെന്നിത്തല

By

Published : Jun 28, 2020, 6:04 PM IST

കോട്ടയം:കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസിലെ തർക്കങ്ങൾക്ക് നാളെ അന്തിമ തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഇത് സംബന്ധിച്ച് നാളെ അന്തിമ തീരുമാനമെടുക്കും. പിജെ ജോസഫുമായും ജോസ് കെ മാണിയുമായും ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു.

കേരള കോൺഗ്രസ് എമ്മിലെ തർക്കങ്ങൾക്ക് നാളെ പരിഹാരമാകുമെന്ന് ചെന്നിത്തല

പ്രസിഡന്‍റ് സ്ഥാനത്തെ സംബന്ധിച്ച് ധാരണയുണ്ടായിരുന്നു. ഇത് പ്രകാരമാണ് ജോസഫ് വിഭാഗത്തിന് പ്രസിഡന്‍റ് സ്ഥാനം കൈമാറാൻ യുഡിഎഫ് നിർദേശിച്ചത്. എന്നാൽ ജോസ് കെ മാണി വിഭാഗം ഇത് അംഗീകരിച്ചില്ല. ഇക്കാര്യങ്ങളിൽ നാളെ അന്തിമ തീരുമാനം എടുക്കാനാണ് യുഡിഎഫ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.

ABOUT THE AUTHOR

...view details