കോട്ടയം: കുഞ്ഞൂഞ്ഞിന്‍റെ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്. തുടർച്ചയായി 53 വർഷം ഉമ്മൻചാണ്ടിയെ നിയമസഭയിലെത്തിച്ച പുതുപ്പള്ളിക്ക് പുതിയ ജനനായകൻ. റെക്കോഡ് ഭൂരിപക്ഷവുമായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ പുതിയ എംഎല്‍എ. വികസനവും സഹതാപ തരംഗവും സ്ഥാനാർഥികളുടെ മികവുമെല്ലാം ചർച്ചയായ പുതുപ്പള്ളിയില്‍ വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ ലീഡ് നിലനിർത്തിയാണ് ചാണ്ടി ഉമ്മൻ ജയിച്ചു കയറിയത്.
റെക്കോഡ് ഭൂരിപക്ഷവുമായി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍റെ തേരോട്ടം ആദ്യം എണ്ണിയ തപാല്‍ വോട്ടുകളിലും പിന്നീട് എണ്ണിയ അയർകുന്നം പഞ്ചായത്തിലും ചാണ്ടി ഉമ്മൻ മികച്ച ലീഡ് നേടിയിരുന്നു. ഓരോ റൗണ്ടിലും ഭൂരിപക്ഷം ഉയർത്തിയ ചാണ്ടി ഉമ്മന് ഒരു തരത്തിലും എല്‍ഡിഎഫ് സ്ഥാനാർഥി വെല്ലുവിളിയായില്ല. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലും ചാണ്ടി ഉമ്മൻ വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോൾ വിജയം ഉറപ്പായി.
റെക്കോഡ് ഭൂരിപക്ഷം: 2011ല്‍ ഉമ്മൻചാണ്ടി നേടിയ 33,255 വോട്ടിന്‍റെ ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ വിജയം. 36454 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് പുതുപ്പള്ളിക്കാർ ഇത്തവണ നല്‍കിയത്. സ്ട്രോങ് റൂമുകളുടെ താക്കോലുകൾ മാറിയതിനെ തുടർന്ന് 10 മിനിറ്റ് വൈകിയാണ് കോട്ടം ബസേലിയസ് കോളജില്‍ വോട്ടെണ്ണല്‍ തുടങ്ങിയത്.
2021 പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് 78098 വോട്ടുകൾ നേടിയപ്പോൾ എല്‍ഡിഎഫ് സ്ഥാനാർഥി ജയ്‌ക് സി തോമസിന് 41644 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി 6447 വോട്ടുകൾ മാത്രമാണ് നേടിയത്. എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിനേക്കാൾ 12684 വോട്ടുകൾ കുറഞ്ഞു. ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 72.86% പോളിങ് രേഖപ്പെടുത്തിയ പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോൾ ഫലങ്ങളെ മറികടന്ന വിജയമാണ് ചാണ്ടി ഉമ്മൻ നേടിയത്.
2016 പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം മുൻ മുഖ്യമന്ത്രിയും തുടർച്ചയായി ഒരേ മണ്ഡലത്തില്‍ നിന്ന് 53 വർഷം എംഎല്‍എയുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. നിയമസഭയിലേക്ക് ചാണ്ടി ഉമ്മന്‍റെ ആദ്യ മത്സരമായിരുന്നു ഇത്. രണ്ട് തവണ ഉമ്മൻചാണ്ടിയോട് മത്സരിച്ച് പരാജയപ്പെട്ട ജെയ്‌ക് സി തോമസായിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥി. ലിജിൻലാലാണ് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചത്.
ചാണ്ടി ഉമ്മന്‍റെ സർവാധിപത്യം: പോസ്റ്റൽ വോട്ടുകളെണ്ണിയപ്പോൾ തന്നെ ചാണ്ടി ഉമ്മൻ ലീഡ് പിടിച്ചു. ആദ്യ രണ്ട് റൗണ്ട് പൂർത്തിയായപ്പോൾ 5209 വോട്ടുകളുടെ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ അതിവേഗം വേഗം ബഹുദൂരം മുന്നിലെത്തിയിരുന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന ജെയ്‌ക് സി തോമസ് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയത്. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്‌ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം. അതേസമയം, ബിജെപി ചിത്രത്തിൽ പോലുമില്ല എന്ന നിലയിലാണ്.
2011 പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം അടക്കമുള്ള പഞ്ചായത്തുകളിലെല്ലാം ചാണ്ടി ഉമ്മനാണ് ലീഡ് നേടിയത്. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലും പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കുടുംബ വീടിനുമുന്നിലും യുഡിഎഫ് പ്രവർത്തകർ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളർപ്പിച്ച് മുദ്രാവാക്യം വിളികളുമായി ആഹ്ളാദ പ്രകടനം നടത്തുകയാണ്.