കേരളം

kerala

ETV Bharat / state

Chandy Oommen On Voters List | അര്‍ഹരായവര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത്' ; കോടതിയെ സമീപിച്ച് ചാണ്ടി ഉമ്മന്‍

Chandy Commen filed a legal notice against the Puthuppally voters list : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായി കമ്മിഷന്‍ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ നിന്ന് അര്‍ഹരായ നൂറുകണക്കിന് സമ്മതിദായകര്‍ ഒഴിവാക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചാണ്ടി ഉമ്മന്‍ കോടതിയെ സമീപിച്ചത്

Puthuppally voters list  പുതുപ്പള്ളിയിലെ വോട്ടര്‍ പട്ടിക  ചാണ്ടി ഉമ്മന്‍  Chandy Oommen against Puthuppally voters list  കോട്ടയം  Chandy Oommen  Puthuppally byelection
Chandy Commen filed a legal notice against the Puthuppally voters list

By

Published : Aug 22, 2023, 12:25 PM IST

Updated : Aug 22, 2023, 2:31 PM IST

കോട്ടയം :പുതുപ്പള്ളിയിലെ വോട്ടര്‍ പട്ടികയ്‌ക്കെതിരെ നിയമ നടപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍(Chandy Commen). ഉപതെരഞ്ഞെടുപ്പിനായി ഇലക്ഷൻ കമ്മിഷന്‍ ഓഫ് ഇന്ത്യ (Election Commission of India) പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയ്‌ക്കെതിരായാണ് ചാണ്ടി ഉമ്മന്‍റെ പരാതി (Chandy oommen alleges Irregularities in puthuppally voters list). സാങ്കേതിക കാരണത്താല്‍ അര്‍ഹരായ നൂറുകണക്കിന് സമ്മതിദായകരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് ചാണ്ടി ഉമ്മന്‍, അഡ്വ. വിമല്‍രവി മുഖേന വക്കീല്‍ നോട്ടിസ് അയച്ചത്.

പുതിയ വോട്ടര്‍മാരില്‍ പലരെയും സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി വോട്ടർ പട്ടികയിൽ (voters list) നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാകാനുള്ള സമ്മതിദായകന്‍റെ അവകാശത്തെ ഹനിക്കലാണെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പുനപ്രസിദ്ധീകരിക്കണം. അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും വക്കീല്‍ നോട്ടിസില്‍ പറയുന്നു. 2023 ഓഗസ്റ്റ് 10 വരെ ലഭിച്ച അപേക്ഷകളില്‍ ഓഗസ്റ്റ് 17 വരെ നടപടികള്‍ (ഇ-റോള്‍ അപ്‌ഡേഷന്‍) പൂര്‍ത്തീകരിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം.

1,76,412 വോട്ടര്‍മാരാണ് പുതുപ്പള്ളിയിലെ അന്തിമ വോട്ടര്‍ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ആകെ 957 പുതിയ വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. മണ്ഡലം മാറിവന്ന 100 വോട്ടര്‍മാരും പട്ടികയിലുണ്ട്. മണ്ഡലത്തില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതലുള്ളത്. 86,131 പുരുഷ വോട്ടര്‍മാരും 90,277 സ്ത്രീ വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട നാല് വോട്ടര്‍മാരും ലിസ്റ്റിലുണ്ട്.

വോട്ടര്‍മാരില്‍ കൂടുതലും 50നും 59നും ഇടയില്‍ പ്രായമുള്ളവരാണ്. ഈ പ്രായപരിധിക്കുള്ളിൽ വരുന്നത് 20.08 ശതമാനം വോട്ടര്‍മാരാണ്. 90-99 നും ഇടയില്‍ പ്രായമുള്ള വോട്ടർമാർ- 0.52 ശതമാനവും 20-29 നും ഇടയില്‍ പ്രായമുള്ളവര്‍- 14.80 ശതമാനവും 30-39 നും ഇടയില്‍ പ്രായമുള്ളവര്‍- 16.83 ശതമാനവുമാണ്.

സ്വതന്ത്രർ ഉൾപ്പടെ ഏഴുപേർക്കും ചിഹ്നമായി; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സൂക്ഷ്‌മ പരിശോധന കഴിഞ്ഞപ്പോൾ പുതുപ്പള്ളിയിൽ ഏഴ് പേരാണ് മത്സരരംഗത്തുള്ളത്. എൽഡിഎഫ്(LDF), യുഡിഎഫ്(UDF), എൻഡിഎ(NDA) മുന്നണികളുടെ സ്ഥാനാർഥികൾക്കൊപ്പം എഎപി സ്ഥാനാർഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാർഥികളുടേയും പത്രികകളാണ് അംഗീകരിച്ചത്. അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ജെയ്‌ക് സി തോമസ് (Jaick C thomas) (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) (CPIM), ലിജിൻ ലാൽ (Lijin lal) (ഭാരതീയ ജനത പാർട്ടി)(BJP), ലൂക്ക് തോമസ് (ആം ആദ്‌മി പാർട്ടി) (AAP), സ്വതന്ത്ര സ്ഥാനാർഥികളായ പി.കെ. ദേവദാസ് (pk devadas), ഷാജി, സന്തോഷ് പുളിക്കൽ എന്നിവരാണ് മത്സരരംഗത്തുള്ളത്.

ചാണ്ടി ഉമ്മന് കൈപ്പത്തി ചിഹ്നവും ജെയ്‌ക് സി. തോമസിന് അരിവാൾ ചുറ്റിക നക്ഷത്രവും ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് താമര ചിഹ്നവും അനുവദിച്ചു. ആം ആദ്‌മി സ്ഥാനാർഥി ലൂക്ക് തോമസിന് ചൂല്‍ ചിഹ്നവും സ്വതന്ത്ര സ്ഥാനാർഥികളായ പി.കെ ദേവദാസിന് ചക്ക ചിഹ്നവും ഷാജിക്ക് ബാറ്ററി ടോർച്ചും സന്തോഷ് പുളിക്കലിന് ഓട്ടോറിക്ഷയുമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നമായി അനുവദിച്ചത്‌.

Last Updated : Aug 22, 2023, 2:31 PM IST

ABOUT THE AUTHOR

...view details