ചാണ്ടി ഉമ്മനും കുടുംബവും വോട്ട് രേഖപ്പെടുത്താനെത്തുന്നു കോട്ടയം :യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും (UDF Candidate Chandy Oommen) അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാരും വോട്ട് രേഖപ്പെടുത്തി. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്‌കൂളിലെ (Georgian Public School Puthuppally) 126-ാം നമ്പർ ബൂത്തില്‍ എത്തിയാണ് ഇവര്‍ വോട്ട് ചെയ്‌തത്. ചാണ്ടിക്കൊപ്പം സഹാദരിമാരായ മറിയം ഉമ്മനും അച്ചു ഉമ്മനും (Achu Oommen And Mariyam Oommen) പുറമെ മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു (Chandy Oommen And Family Casted Vote).
മഷി വിരലുകളുയര്‍ത്തി ചാണ്ടിയും കുടുംബവും:ചാണ്ടി ഉമ്മനും കുടുംബവും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ മഷി പുരട്ടിയ വിരലുകള്‍ ഉയര്‍ത്തിക്കാട്ടി ആഹ്ളാദം പങ്കുവച്ചു. പുതുപ്പള്ളി പള്ളിയില്‍ എത്തി പ്രാര്‍ഥനകള്‍ക്കും ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശനത്തിനും ശേഷം 9.30നാണ് ചാണ്ടി പോളിങ് ബൂത്തിലെത്തിയത്. ശേഷം, വിവിധ ബൂത്തുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തുകയും ചെയ്‌തു.
READ MORE |Chandy Oommen Prayed At Oommen chandy's Grave : പുതുപ്പളളി ഉപതെരഞ്ഞെടുപ്പ് : ഉമ്മന്‍ചാണ്ടിയുടെ കല്ലറയിൽ പ്രാർഥിച്ച് ചാണ്ടി ഉമ്മൻ
പോളിങ് ആരംഭിച്ചയുടനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസ് വോട്ട് രേഖപ്പെടുത്തിയിരുന്നു. കണിയാംകുന്ന് എല്‍പി സ്‌കൂളിലെ ബൂത്തില്‍ ഒരു മണിക്കൂര്‍ വരിനിന്ന ശേഷമാണ് ഇടത് സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തിയത്. പിതാവിന്‍റെ കല്ലറയിലെത്തിയ ശേഷമാണ് അദ്ദേഹം കണിയാംകുന്നിലെ പോളിങ് ബൂത്തിലേക്ക് എത്തിയത്.
ജെയ്‌ക് മാധ്യമങ്ങളോട് :പുതുപ്പള്ളിക്കാര്‍ വലിയ ആവേശത്തോടെ വോട്ടുചെയ്യാനെത്തുന്ന കാഴ്‌ചയാണ് എങ്ങുമെന്ന് പോളിങ് ബൂത്തില്‍ നിന്ന് ഇറങ്ങിയ ശേഷം ജെയ്‌ക് മാധ്യമങ്ങളോട് പറഞ്ഞു. മാറ്റത്തിനും വികസനത്തിനും വേണ്ടി സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നാണ് വോട്ടര്‍മാരോട് അഭ്യര്‍ഥിക്കാനുള്ളതെന്നും ജെയ്‌ക് സി തോമസ് പറഞ്ഞു.
READ MORE |Jaick C Thomas Casted Vote : വോട്ട് രേഖപ്പെടുത്തി ജെയ്‌ക് സി തോമസ് ; വരിയില്‍ നിന്നത് ഒരു മണിക്കൂര്‍
'വ്യക്തിപരമായ സ്ഥാനങ്ങളും മഹത്വങ്ങളും കണക്കിലെടുത്തല്ല പുതുപ്പള്ളി ഈ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോയിട്ടുള്ളത്. വികസനവും ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളുമാണ് പുതുപ്പള്ളി ചര്‍ച്ചയാക്കിയിട്ടുള്ളത്' - ജെയ്‌ക് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് ജെയ്‌ക് വോട്ട് ചെയ്‌ത ശേഷം മടങ്ങിയത്.
182 പോളിങ് ബൂത്തുകള്‍, നാലെണ്ണം പ്രശ്‌നബാധിതം:രാവിലെ ഏഴിന് ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. 182 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍, നാലെണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. 1,76,147 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. അതില്‍, 90,281 സ്‌ത്രീവോട്ടര്‍മാരും, 86,132 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്.