കേരളം

kerala

ETV Bharat / state

നട്ടാശേരിയില്‍ മൂന്നാം ദിവസവും പ്രതിഷേധം: സമരത്തിൽ പങ്കെടുത്ത 175 പേർക്കെതിരെ കേസ്

വന്‍ പൊലീസ് സന്നാഹവുമായാണ് കെ റെയില്‍ ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ എത്തിയിരിക്കുന്നത്.

silver line protesters in nattaseri kottayam  case against silverline protesters  silver line and controversy  സില്‍വര്‍ലൈന്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രെ കൂ​ട്ട​ത്തോ​ടെ കേ​സെ​ടു​ത്ത് പോ​ലീ​സ്  നാട്ടശ്ശേരിയില്‍ സില്‍വര്‍ലൈനിനെതിരായ പ്രതിഷേധം  സില്‍വര്‍ ലൈന്‍ കല്ലിടല്‍
നട്ടാശേരിയില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരെ കൂട്ടത്തോടെ കേസ്

By

Published : Mar 24, 2022, 11:06 AM IST

കോട്ടയം:അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന്‍റെ സാമൂഹിക ആഘാത പഠനത്തിനായി കല്ലിടുന്നതിനെതിരെ സമരം നടത്തിയ നട്ടാശേരി കുടിയാലിപ്പടിയിലെ 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സർവേകുറ്റി പിഴുതതിനാണ് കേസ്. കോട്ടയം കലക്ട്രേറ്റ് വളപ്പില്‍ അതിക്രമിച്ച് കയറി പ്രതീകാത്മക സര്‍വേകുറ്റി സ്ഥാപിച്ച 75 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

തുടര്‍ച്ചയായ മൂന്നാം ദിവസവും നട്ടാശേരിയില്‍ കല്ലിടാന്‍ വന്ന കെ റെയില്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുന്നത്. വൻ പൊലീസ് സന്നാഹത്തോടെയാണ് കെ റെയില്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ നട്ടാശേരിയില്‍ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.

ALSO READ:പരീക്ഷ നടക്കുമ്പോള്‍ പണിമുടക്ക് പാടില്ലായിരുന്നു, ഇത് അനാവശ്യം: സ്വകാര്യ ബസ് സമരത്തെ വിമര്‍ശിച്ച് മന്ത്രി

ABOUT THE AUTHOR

...view details