കേരളം

kerala

അമിതവേഗത്തില്‍ പാഞ്ഞ സ്വകാര്യ ബസിടിച്ച് വാഹനങ്ങള്‍ക്ക് കേടുപാട്

By

Published : Dec 8, 2021, 10:38 PM IST

കോട്ടയം കല്ലറ റൂട്ടിലാണ് അമിതവേഗത്തില്‍ പാഞ്ഞ സ്വകാര്യ ബസിടിച്ച് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചത്.

Bus accident in kottayam kallara route  vehicles damaged in kottayam accident  കോട്ടയം ഇന്നത്തെ വാര്‍ത്ത  കോട്ടയത്ത് ബസ് അപകടം  kottayam todays news
അമിതവേഗത്തില്‍ പാഞ്ഞ സ്വകാര്യ ബസിടിച്ച് വാഹനങ്ങള്‍ക്ക് കേടുപാട്

കോട്ടയം:അമിത വേഗത്തില്‍ പാഞ്ഞ സ്വകാര്യ ബസ് ഇടിച്ച് വാഹനങ്ങള്‍ക്ക് കേടുപാട്. സംഭവത്തില്‍ രണ്ടു കാറുകള്‍ തകര്‍ന്നു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കോട്ടയം കല്ലറ റൂട്ടിലാണ് സംഭവം.

ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. വൈക്കം, കല്ലറ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ആൻഡ്രൂസ് ബസാണ് അപകടമുണ്ടാക്കിയത്. ബസിന്‍റെ അതേ റൂട്ടിൽ സഞ്ചരിച്ചിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ, എതിർ ദിശയിൽ വരുകയായിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.

ALSO READ:മലപ്പുറത്ത് കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി 12കാരി മരിച്ചു

ഈ കാറിൽ ഇടിച്ച ശേഷം വെട്ടിച്ച് മാറ്റിയ ബസ് ഇടത് വശത്തുണ്ടായിരുന്ന മറ്റൊരു കാറിലും ഇടിച്ചു. അപകടത്തെ തുടർന്ന് ഇരുപത് മിനിറ്റോളം പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ABOUT THE AUTHOR

...view details