കോട്ടയം :ബഫർ സോൺ ഒഴിവാക്കണമെന്ന് അഖില ട്രാവൻകൂർ മലയരയ മഹാസഭ. ബഫർ സോൺ ഗുരുതരമായി ബാധിക്കുന്നത് ഗോത്രവർഗ ജനതയെയാണ്. ഈ മാസം 30ന് ബഫർ സോൺ വിഷയത്തിൽ കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും മഹാസഭ പ്രസിഡന്‍റ് കെ.ബി. ശങ്കരൻ പറഞ്ഞു.
'ഗുരുതരമായി ബാധിക്കുന്നത് ഗോത്രവർഗ ജനതയെ' ; ബഫർ സോൺ ഒഴിവാക്കണമെന്ന് മലയരയ മഹാസഭ - ബഫര്‍ സോണ്‍ വിഷയത്തില്‍ മലയരയ മഹാസഭ
ശബരിമലയില്‍ മകര ജ്യോതി തെളിയിക്കാനുള്ള അവകാശം തങ്ങള്‍ക്ക് തിരികെ നല്‍കണമെന്ന് മലയരയ മഹാസഭ
കെ.ബി. ശങ്കരൻ മലയരയ മഹാസഭ
മകര ജ്യോതി തെളിയിക്കാനുള്ള അവകാശം തങ്ങൾക്ക് തിരികെ നൽകണം. ശബരിമലയുമായി ബന്ധപ്പെട്ട പൈതൃക വസ്‌തുക്കള്‍ ഇംഗ്ലണ്ടിൽ നിന്നും തിരികെ വാങ്ങി നൽകാൻ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടണം. പരമ്പരാഗത പാത തുറന്നിടണമെന്നും അങ്ങനെയെങ്കില്‍ ഭക്തർക്ക് വേണ്ട വഴികാട്ടികളെ മഹാസഭ നിയമിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.