കോട്ടയം : മൂന്ന് ദിവസങ്ങൾക്ക് മുന്‍പ് കാണാതായ ആളുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി. കോട്ടയം മാന്നാനം ചാത്തുണ്ണിപ്പാറ അഞ്ചലിൽ വീട്ടിൽ കെ ആര്‍ പ്രശാന്തിന്‍റെ (43) മൃതദേഹമാണ് കിട്ടിയത്. ആർപ്പൂക്കര കസ്‌തൂർബാ ജങ്‌ഷന് താഴെ മീനച്ചിലാറ്റിൽ ആർപ്പൂക്കര ക്ഷേത്രം വക ആറാട്ടുകടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് ദിവസം മുന്‍പ് കാണാതായ 43 കാരന്‍ മരിച്ച നിലയില്‍ ; മൃതദേഹം മീനച്ചിലാറ്റിൽ - വീട്ടിൽ നിന്നും കാണാതായ ആളുടെ മൃതദേഹം മീനച്ചിലാറ്റിൽ
മൃതദേഹം കണ്ടെത്തിയത് ആർപ്പൂക്കര കസ്‌തൂർബാ ജങ്‌ഷന് താഴെ മീനച്ചിലാറ്റിൽ ആർപ്പൂക്കര ക്ഷേത്രം വക ആറാട്ടുകടവിന് സമീപം
വീട്ടിൽ നിന്നും കാണാതായ ആളുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി
ALSO READ:Alappuzha Shan Murder Case : പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി
തിങ്കളാഴ്‌ച രാവിലെ പത്ത് മണിയോടെ ആറ്റിൽ കുളിക്കാനെത്തിയനാട്ടുകാരാണ് മൃതദേഹം ആറ്റിൽ ഒഴുകി നടക്കുന്നത് കണ്ടത്. ഇവർ ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. തുടന്ന് പൊലീസ് സ്ഥലത്ത് എത്തി. അഗ്നിശമന സേനയുടെ സഹായത്തോടെ മൃതദേഹം ആറ്റിൽ നിന്നും കരയ്ക്ക് എത്തിച്ചു. ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.