കോട്ടയം : ക്രിസ്ത്യൻ മുസ്ലിം വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വളരെ ബോധപൂർവ്വമായ കള്ള പ്രചരണങ്ങളാണ് കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലയളവിൽ മാധ്യമങ്ങൾ നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ .കോട്ടയത്ത് ബി.ജെ.പി അംഗത്വ ക്യാമ്പയിൻ ന്യൂനപക്ഷ മോർച്ച സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെയാണ് എ.എൻ രാധാകൃഷ്ണന്‍റെ പരാമർശം.
മാധ്യമങ്ങളെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ
വസ്തുതയുമായി പുലബന്ധമില്ലാത്ത വാർത്തകളാണ് ബി.ജെ പിയെ മുൻനിർത്തി മാധ്യമങ്ങൾ സൃഷ്ട്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മത ന്യൂനപക്ഷങ്ങളിൽ ആശങ്കപരത്തി ഭയപ്പാടും വിദ്വേഷവും ഉണ്ടാക്കി ഭാരതീയ ജനതാ പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ ന്യൂനപക്ഷങ്ങൾക്ക് നിലനിൽക്കാനാവാത്ത സാഹചര്യം ഉണ്ടാവുമെന്ന കള്ള പ്രചരണങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ നടത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.വസ്തുതയുമായി പുലബന്ധമില്ലാത്ത വാർത്തകളാണ് ബി.ജെ പിയെ മുൻനിർത്തി മാധ്യമങ്ങൾ സൃഷ്ട്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്ത് പാർട്ടി ഓഫീസിൽ നടന്ന അംഗത്വ വിതരണ ക്യാമ്പയിനിൽ,ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ നോബിൾ മാത്യൂ ,ബി.ജെ.പി ജില്ല പ്രസിഡന്‍റ് എൻ ഹരി തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു.