ലോകസഭാ തെരഞ്ഞെടുപ്പിനുളള ബിജെപി യുടെ സാധ്യതാ സ്ഥാനാർഥി പട്ടികയായി. ഓരോ മണ്ഡലങ്ങളിലും മൂന്ന് പേരെ ഉൾകൊള്ളിച്ചു കൊണ്ടുള്ള പട്ടികയാണ് തയ്യാറായിരിക്കുന്നത്. മൂന്ന് ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു
ബിജെപി സാധ്യതാ സ്ഥാനാർഥി പട്ടികയായി, പ്രഖ്യാപനം മൂന്ന് ദിവസത്തിനകം - election
മുതിർന്ന നേതാക്കളും പൊതു സ്വതന്ത്രന്മാരും ഉള്‍പ്പെട്ട സാധ്യത സ്ഥാനാർഥി പട്ടികയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്
മുതിർന്ന നേതാക്കളും പൊതു സ്വതന്ത്രന്മാരും ഉള്‍പ്പെട്ട സാധ്യത സ്ഥാനാർഥി പട്ടികയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. ഓരോ മണ്ഡലത്തിൽ നിന്നും മൂന്ന് പേർ വീതം പട്ടികയിലുണ്ട്. കോർ കമ്മിറ്റി യോഗം അംഗീകരിച്ച പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കും. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വമാണെടുക്കുകയെന്നും എംടി രമേശ് പറഞ്ഞു
ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സിപിഎം - കോൺഗ്രസ് സഖ്യം രൂപീകരിക്കപ്പെട്ടിട്ടുണ്ടന്നും ഈ സാഹചര്യത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ മത്സര രംഗത്ത് ഉണ്ടാകുമെന്നാണ് സംസ്ഥാന ഘടകം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുള്‍പ്പടെ സ്ഥാനാർഥികളായി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഘടക കക്ഷികളായ പി സി തോമസിന്‍റെ കേരള കോണ്‍ഗ്രസ്,ബിഡിജെഎസ് എന്നിവർക്കുളള സീറ്റിന്‍റെ കാര്യത്തിലും ഇതിനോടകം തീരുമാനത്തിലെത്തിയിട്ടുണ്ട്