കേരളം

kerala

ETV Bharat / state

ലിസ്റ്റ് ഇന്ന് വരും: അല്‍ഫോൺസ് കണ്ണന്താനം വീണ്ടും കാഞ്ഞിരപ്പള്ളിയിലേക്ക്

2006ല്‍ അല്‍ഫോൺസ് കണ്ണന്താനം ഇടതു സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ച് ജയിച്ച് എംഎല്‍എയായിരുന്നു. അതിനു ശേഷം 2011ല്‍ ബിജെപിയില്‍ ചേരുകയും 2017ല്‍ കേന്ദ്രമന്ത്രിയാകുകയും ചെയ്തു.

KL- KTM Alphons
ലിസ്റ്റ് ഇന്ന് വരും: അല്‍ഫോൺസ് കണ്ണന്താനം വീണ്ടും കാഞ്ഞിരപ്പള്ളിയിലേക്ക്

By

Published : Mar 14, 2021, 12:54 PM IST

കോട്ടയം: മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. തുടക്കത്തില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന കണ്ണന്താനം, കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. സാമുദായിക സമവാക്യങ്ങളും കാഞ്ഞിരപ്പള്ളിയിലെ മുൻ എംഎല്‍എ എന്ന നിലയിലുമാണ് അല്‍ഫോൺസ് കണ്ണന്താനത്തെ ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുന്നത്. മണ്ഡലത്തിലെ കുടുംബ ബന്ധങ്ങളും കണ്ണന്താനത്തിന് അനുകൂലമാകുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതീക്ഷ.

2006ല്‍ അല്‍ഫോൺസ് കണ്ണന്താനം ഇടതു സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ച് ജയിച്ച് എംഎല്‍എയായിരുന്നു. അതിനു ശേഷം 2011ല്‍ ബിജെപിയില്‍ ചേരുകയും 2017ല്‍ കേന്ദ്രമന്ത്രിയാകുകയും ചെയ്തു. നിലവില്‍ കേരള കോൺഗ്രസ് എം നേതാവ് എൻ ജയരാജാണ് കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്. എൻ ജയരാജ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാർഥിയായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ABOUT THE AUTHOR

...view details