കേരളം

kerala

ETV Bharat / state

സര്‍ക്കാര്‍ മദ്യനയം അട്ടിമറിച്ചെന്ന്‌ ക്രൈസ്‌തവ മദ്യവര്‍ജ്ജന സമിതി - bishop meet at kottayam

സമ്പൂർണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന്‌ വാഗ്‌ദാനം ചെയ്യുന്ന മുന്നണികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും സമിതി പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ മദ്യനയം അട്ടിമറിച്ചെന്ന്‌ ആരോപണം  ക്രൈസ്‌തവ മദ്യവര്‍ജ്ജന സമിതി  സംസ്ഥാന സര്‍ക്കാരിനെതിരെ ക്രൈസ്‌തവ മദ്യവര്‍ജ്ജന സമിതി  ക്രൈസ്‌തവ മദ്യവര്‍ജ്ജന സമിതി  മദ്യനയം  സംസ്ഥാന മദ്യനയം  മദ്യനയം അട്ടിമറിച്ചു  liqour ban kerala  bishop meet at kottayam  kerala government
സര്‍ക്കാര്‍ മദ്യനയം അട്ടിമറിച്ചെന്ന്‌ ആരോപിച്ച് ക്രൈസ്‌തവ മദ്യവര്‍ജ്ജന സമിതി

By

Published : Feb 26, 2021, 12:14 PM IST

Updated : Feb 26, 2021, 12:55 PM IST

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ മദ്യനയം അട്ടിമറിച്ചെന്ന് സംയുക്ത ക്രൈസ്‌തവ മദ്യവര്‍ജ്ജന സമിതി. പ്രകടന പത്രികയിലൂടെ വാഗ്‌ദാനം ചെയ്‌ത മദ്യനയത്തെ അട്ടിമറിച്ച സര്‍ക്കാരിന് മാപ്പില്ലെന്നും മദ്യനയത്തില്‍ ഇതുപോലെ ജനവഞ്ചന കാണിച്ച ഒരു സര്‍ക്കാര്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും 'മയപ്പെടുത്തരുത്‌ മദ്യനയം' എന്ന ക്രൈസ്‌തവ മേലധ്യക്ഷ സംഗമത്തില്‍ ആരോപിച്ചു. മദ്യപാനിയുടെ കരളിന്‍റെ വിലയില്‍ വികസന പ്രവര്‍ത്തനം സ്വപ്‌നം കണ്ടവര്‍ക്ക് ചരിത്രം മാപ്പ് കൊടുക്കില്ലെന്നും സമ്മേളനത്തില്‍ വിലയിരുത്തി.

അതേസമയം പഞ്ചായത്ത് നഗരപാലിക ബില്ലിന്‍റെ യഥാക്രമം 232, 447 വകുപ്പുകള്‍ നടപ്പിലാക്കാമെന്നും അതിലൂടെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്നും വാഗ്‌ദാനം ചെയ്യുന്ന മുന്നണികളുടെ വിജയത്തിനായി സമിതി പ്രതിജ്ഞാബദ്ധമാണെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിന് സമിതി പ്രസിഡന്‍റ്‌ ബിഷപ് മാർ ജേക്കബ് മുരിക്കൻ അധ്യക്ഷത വഹിച്ചു. ക്‌നാനായ അതിഭദ്രാസന ആർച്‌ബിഷപ്പ് കുരിയാക്കോസ് മാർ സേവേറിയോസ് സമരജ്വാല തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ബിഷപ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തി. സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ മുന്നണികൾക്ക് നൽകുവാൻ തയ്യാറാക്കിയ തുറന്ന കത്ത് ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പ്രകാശനം ചെയ്‌തു.

സമ്മേളനത്തിന് മുന്നോടിയായി നടന്ന സമിതിയുടെ വാർഷികാഘോഷത്തിൽ ഈ വർഷത്തെ മികച്ച ലഹരിവിരുദ്ധ പ്രവർത്തകർക്കുള്ള അവാർഡുകളും വിതരണം ചെയ്‌തു.

Last Updated : Feb 26, 2021, 12:55 PM IST

ABOUT THE AUTHOR

...view details