കേരളം

kerala

ETV Bharat / state

ബിഷപ്പ് ഫ്രാങ്കോ കേസിലെ  സാക്ഷി : സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ - ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍

സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാൻ കോട്ടയം വിറ്റ്നസ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ ഉത്തരവ്.

സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാൻ ഉത്തരവ്

By

Published : Apr 12, 2019, 3:06 PM IST

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കക്കലിന് എതിരായ പീഡനക്കേസില്‍ സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാൻ ഉത്തരവ്. കോട്ടയം വിറ്റ്നസ് പ്രൊട്ടക്ഷൻ അതോറിറ്റിയാണ് സുരക്ഷ നല്‍കാൻ ഉത്തരവിട്ടത്. ഇതു സംബന്ധിച്ച് മൂവാറ്റപുഴ ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ വിചാരണ തുടങ്ങുമ്പോള്‍ സിസ്റ്റര്‍ ലിസി വടക്കേലിനെ കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. വേണ്ട നടപടികള്‍ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു. ജില്ലാ ജഡ്ജി, ജില്ലാ പൊലീസ് മേധാവി, പബ്ലിക് പ്രോസിക്യൂട്ടർ എന്നിവരടങ്ങിയ അതോറിറ്റിയുടേതാണ് ഉത്തരവ്.

ABOUT THE AUTHOR

...view details