ഏറ്റുമാനൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക് - bike accident ettumanoor four injured
രണ്ട് പേരുടെ നില ഗുരുതരം.
കോട്ടയം: ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ ചിറയ്ക്കപാലത്ത് ബൈക്കുകൾ തമ്മിൽ കൂടിയിടിച്ച് നാല് പേർക്ക് പരിക്ക്. വെള്ളിയാഴ്‌ച രാവിലെ 8.30 ഓടെയായിരുന്നു അപകടം. മുത്തോലി ബജാജ് ഷോറൂമിലെ ജീവനക്കാരായ ജയകുമാർ, റ്റോജി, കൂട്ടിക്കൽ സ്വദേശികളായ ഷെബിൻ, സിയാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതില്‍ സിയാദ്, റ്റോജി എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയകുമാർ, ഷെബിൻ എന്നിവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.