കേരളം

kerala

ETV Bharat / state

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി - വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനത്ത് കൊടിയേറി

28ന് പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ 11ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനത്ത് കൊടിയേറി  latest kottayam
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനത്ത് കൊടിയേറി

By

Published : Jul 19, 2020, 6:55 PM IST

കോട്ടയം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനത്ത് കൊടിയേറി. രാവിലെ 11ന് പത്തനംതിട്ട ബിഷപ് സാമുവല്‍ മാര്‍ ഐറേനിയസ് കൊടിയേറ്റ് കര്‍മം നിര്‍വ്വഹിച്ചു. മോണ്‍സിഞ്ഞോര്‍ ജോസഫ് കൊല്ലംപറമ്പില്‍, ഫാ അബ്രാഹം കണിയാംപടിക്കല്‍, തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ ജോസ് വള്ളോംപുരയിടം തുടങ്ങിയവര്‍ സംബന്ധിച്ചു. കബറിടത്തില്‍ തൊട്ടുവണങ്ങുന്നതിനും വിലക്കുണ്ട്. കബറിട കേന്ദ്രത്തിന് ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ക്കിടയില്‍ സാമൂഹിക അകലം പാലിച്ചു വേണം സന്ദര്‍ശനം. 28ന് പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ 11ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും.

For All Latest Updates

ABOUT THE AUTHOR

...view details