കോട്ടയം: അനധികൃത ഓട്ടോ- ടാക്‌സി കടന്നുവരവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലായിലെ ഓട്ടോ- ടാക്‌സി തൊഴിലാളികൾ ആര്‍ ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ചെത്തിമറ്റത്ത് നടന്ന പ്രതിഷേധയോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്‍റ് ലാലിച്ചന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്‌തു.
ഓട്ടോ-ടാക്‌സി തൊഴിലാളികൾ ആര്‍ ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി - ട്രേഡ് യൂണിയന്‍
സ്റ്റാന്‍ഡ് പെര്‍മിറ്റ് സംവിധാനം അട്ടിമറിക്കുന്നുവെന്ന് ആരോപണം
ഓട്ടോ-ടാക്‌സി തൊഴിലാളികൾ ആര്‍ ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഓട്ടോ, ടാക്‌സി രംഗത്ത് മുനിസിപ്പാലിറ്റി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്റ്റാന്‍ഡ് പെര്‍മിറ്റ് സംവിധാനം അട്ടിമറിച്ചാണ് ഇതര മേഖലകളിലെ ടാക്‌സികള്‍ പാലായിലെത്തുന്നതെന്ന് അദേഹം ആരോപിച്ചു. രാവിലെ 11 ന് കൊട്ടാരമറ്റത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും നൂറുക്കണക്കിന് തൊഴിലാളികളും പങ്കെടുത്തു.
Last Updated : Jul 23, 2019, 2:13 PM IST