കേരളം

kerala

ETV Bharat / state

രാമപുരം പഞ്ചായത്ത് പ്രസിഡൻ്റിന്‍റെ വീടിനു നേർക്ക് കല്ലേറ് - kottayam latest news

രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഷൈനി ഇടതു മുന്നണിയോടൊപ്പം ചേർന്ന് പ്രസിഡന്‍റ് ആയതിലെ വിരോധമാണ് വീടിന് നേർക്ക് കല്ലേറുണ്ടായതിന് പിന്നിലെന്നാണ് സൂചന. സ്‌കൂട്ടറിൽ മഴക്കോട്ട് ധരിച്ചെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്.

രാമപുരം പഞ്ചായത്ത് പ്രസിഡൻ്റിന്‍റെ വീടിന് നേരെ കല്ലേറ്  വീടിന് നേരെ കല്ലേറ്  രാമപുരം പഞ്ചായത്ത് പ്രസിഡൻ്റിന്‍റെ വീടിനു നേരെ കല്ലെറിഞ്ഞ് രണ്ടുപേർ  attack against ramapuram panchayat president home in Kottayam  ramapuram panchayat  kottayam latest news  ramapuram panchayat kottayam
രാമപുരം പഞ്ചായത്ത് പ്രസിഡൻ്റിന്‍റെ വീടിനു നേർക്ക് കല്ലേറ്

By

Published : Jul 29, 2022, 12:51 PM IST

കോട്ടയം:രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിൻ്റെ വെള്ളിലാപ്പിളളിയിലെ വീടിനു നേർക്ക് കല്ലേറ്. വ്യാഴാഴ്‌ച അര്‍ധരാത്രി 12.15ഓടെയായിരുന്നു സംഭവം. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു. ജനലിന് സമീപം ഷൈനിയുടെ മകൻ നിൽപ്പുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

രാമപുരം പഞ്ചായത്ത് പ്രസിഡൻ്റിന്‍റെ വീടിനു നേർക്ക് കല്ലേറ്

സ്‌കൂട്ടറിൽ മഴക്കോട്ട് ധരിച്ചെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. കല്ലെറിഞ്ഞവരിൽ ഒരാളെ മകൻ കണ്ടു. കഴിഞ്ഞ ദിവസം നടന്ന രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഷൈനി ഇടതു മുന്നണിയോടൊപ്പം ചേർന്ന് പ്രസിഡന്‍റായതിലെ വിരോധം മൂലമാണ് ആക്രമണം എന്നാണ് സൂചന.

പാലാ ഡിവൈഎസ്‌പി ഗിരീഷ് പി സാരഥി, രാമപുരം സിഐ കെ.എൻ രാജേഷ്, എസ്‌ഐ പി.എസ്. അരുൺകുമാർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ABOUT THE AUTHOR

...view details