കോട്ടയം:കടുത്തുരുത്തിയില്‍ സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതിയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മരിച്ച പെൺകുട്ടിയുടെ മുൻ സുഹൃത്ത് കോതനല്ലൂർ മുണ്ടക്കൽ വീട്ടിൽ അരുൺ വിദ്യാധരനെതിരെയാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാൾ തമിഴ്‌നാട്ടില്‍ ഉണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ കോട്ടയം പൊലീസിന്‍റെ രണ്ടു സംഘങ്ങള്‍ തമിഴ്‌നാട്ടില്‍ തുടരുകയാണ്.
ആതിരയുടെ ആത്മഹത്യ: പ്രതി അരുൺ വിദ്യാധരനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു - കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്‌തു
അരുണിന്‍റെ സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കോതനല്ലൂര്‍ സ്വദേശിനി ആതിര തിങ്കളാഴ്‌ചയാണ് ആത്‌മഹത്യ ചെയ്‌തത്
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും മുമ്പ് കോയമ്പത്തൂരിലായിരുന്നു അരുണിന്‍റെ ലൊക്കേഷന്‍ ലഭിച്ചത്. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. അരുണിന്‍റെ സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കോതനല്ലൂര്‍ സ്വദേശിനി ആതിര തിങ്കളാഴ്‌ചയാണ് ആത്‌മഹത്യ ചെയ്‌തത്.
കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ ക്രൈം 642/2023 U/S 306 IPC and Sec 119 (b) of KP Act പ്രകാരമുള്ള കേസിലെ പ്രതിയാണ് അരുണെന്നും ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ 949799 0262 (എഎസ്‌പി വൈക്കം), 9497987082 (എസ്‌എച്ച്‌ഒ കടുത്തുരുത്തി), 9497980322 (എസ്‌ഐ കടുത്തുരുത്തി), 04829 282323 (കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ) എന്നീ ഫോൺ നമ്പരുകളിൽ അറിയിക്കേണ്ടതാണെന്നും പൊലീസ് അറിയിച്ചു.