കോട്ടയം:വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അഷ്‌ടമി ദർശനത്തിന് ആയിരങ്ങളെത്തി. പുലർച്ചെ 4.30 ന് നടന്ന ദർശനത്തിന് വ്രതശുദ്ധിയോടെയാണ് ഭക്തരെത്തിയത്. രാവിലെ 3.30 നാണ് നടതുറന്നത്. 12.30 വരെ തൊഴാൻ അവസരമുണ്ട്.
ചരിത്രപ്രസിദ്ധമായ അഷ്‌ടമി ദർശനത്തിനായി വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തിയത് ആയിരങ്ങള്‍. രാത്രിയിൽ കിഴക്കേ നടയിലേക്ക് വൈക്കത്തപ്പന്‍റെ എഴുന്നള്ളത്തുണ്ടാകും. താരകാസുരന്‍റെ നിഗ്രഹത്തിന് ശേഷം എത്തുന്ന ഉദയാനാപുരത്തപ്പന് നൽകുന്ന വരവേൽപ്പാണ് വൈക്കത്തഷ്‌ടമിയിലെ പ്രധാന ചടങ്ങ്. ഇത്തവണ സ്വീകരണങ്ങളില്ലാത്തതുകൊണ്ട് ചടങ്ങുകൾ നേരത്തെയാകും. രാത്രി ഒന്‍പാതിനാണ് ഉദയനാപുരത്തപ്പന്‍റെ വരവ്. തുടർന്ന് അഷ്‌ടമി വിളക്ക് തുടർന്ന് വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവിദേവൻമാരുടെ കൂട്ടിയെഴുന്നെള്ളിപ്പ് ക്ഷേത്രമതിൽക്കകത്ത് നടക്കും.
കാണിക്കയ്ക്ക് ശേഷം ഉപചാരം ചൊല്ലി പിരിയും
എഴുന്നള്ളിപ്പിന് ആനയെ അനുവദിക്കണമെന്ന് ക്ഷേത്ര ഉപദേശക സമിതിയും ഭക്തജനങ്ങളും നിരന്തരമായി നടത്തിയ ആവശ്യങ്ങളെ തുടർന്ന് ജില്ല ഭരണകൂടം ആനയെ അനുവദിച്ച് ഉത്തരവിടുകയായിരുന്നു. 11:30 ന് കൂട്ടി എഴുന്നള്ളിപ് പൂർത്തിയാക്കി അതാത് ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾ മടങ്ങണമെന്നാണ് നിർദേശം. കൂട്ടിയെഴുന്നള്ളിപ്പുകൾ കിഴക്കെ നടയിലെത്തുമ്പോൾ അഷ്‌ടമി വിളക്ക് തെളിയ്‌ക്കും. തുടർന്ന് വലിയ കാണിക്കയ്ക്ക് ശേഷം ദേവി ദേവൻമാർ ഉപചാരം ചൊല്ലി പിരിയും.
ALSO READ:പട്ടിണിയില്ലാതെ രാജ്യത്തെ ഏക ജില്ല കേരളത്തില്‍; നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് :India`s first hunger free district
നാലമ്പലത്തിനുള്ളിൽ ഒരേ സമയം 200 പേർക്ക് മാത്രമാണ് പ്രവേശനം. കൊവിഡ് കാലമായതിനാൽ ആഘോഷങ്ങൾക്ക് പഴയ കാല പകിട്ടില്ല. കൊച്ചാലും മൂട്ടിൽ ഉടനായനാപുരത്തപ്പനെ വരവേൽക്കാൻ നിലവിളക്കുകൾ കോർത്ത നിറമാല ഇത്തവണയില്ല. പടിഞ്ഞാറേ നടയിൽ വഴി വാണിഭങ്ങൾക്കും നിയന്ത്രണമുണ്ട്. 120 പറ അരിയുടെ പതിവ് പ്രാതൽ സദ്യയ്ക്ക് പകരം ഇക്കുറി ആചാരം മാത്രമാണ് ഉണ്ടാകുക.