കോട്ടയം:ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ആന്‍റി ബോഡി പരിശോധന ആരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിശോധനകള്‍ നടക്കുന്നത്. പാലാ സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെ വ്യാഴാഴ്ച് പരിശോധനയ്ക്ക് വിധേയരാക്കി. പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെന്ന നിലയില്‍ പൊലീസുകാര്‍ വലിയ ആരോഗ്യഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പരിശോധന സംഘടിപ്പിച്ചത്. കേരള പൊലീസ് ഹൗസിങ്ങ് സഹകരണ സംഘവും, കേരള പൊലീസ് വെല്‍ഫെയര്‍ ബ്യൂറോയും സംയുക്തമായാണ് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കായി കൊവിഡ് ആന്‍റിബോഡി പരിശോധന സംഘടിപ്പിക്കുന്നത്.
കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആന്‍റി ബോഡി പരിശോധന നടന്നു - ആന്‍റി ബോഡി ടെസ്റ്റ്
പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെന്ന നിലയില്‍ പൊലീസുകാര്‍ വലിയ ആരോഗ്യഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പരിശോധന സംഘടിപ്പിച്ചത്.
ഗാന്ധിനഗര്‍, കുമരകം, അയര്‍കുന്നം, എന്നീ സ്‌റ്റേഷനുകളിലും കോട്ടയം സബ് ഡിവിഷനിലെ മറ്റ് സ്‌റ്റേഷനുകളിലും സ്‌പെഷ്യല്‍ യൂണിറ്റുകളിലും പരിശോധനാ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ആണ് ടെസ്റ്റ് നടത്തിയത്. പാലാ സബ് ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പാലാ സ്‌റ്റേഷനില്‍ നടന്ന ആന്‍റിബോഡി പരിശോധനാ ക്യാമ്പയിൻ പാലാ ഡിവൈഎസ്പി ബൈജുകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാതല കണ്‍വീനര്‍ അനില്‍ സി. വി, പാലാ എസ്എച്ച്ഒ അനുപ് ജോസ്, പൊലീസ് സംഘടനാ ഭാരവാഹികളായ പ്രേംജി, അജേഷ് കുമാര്‍, ബിജു ചെറിയാന്‍, സുദേവ് എന്നിവര്‍ പരിപാടിയ്ക്ക് നേതത്വം നല്‍കി. ഇരുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് വിധേയമാക്കി.