കോട്ടയം: കെ റെയിൽ അടക്കമുള്ള സർക്കാരിന്റെ വിനാശകരമായ പദ്ധതികൾക്കെതിരെ സമരം ശക്തമാക്കണമെന്ന് അനൂപ് ജേക്കബ് എം എല്‍ എ. കോട്ടയത്ത് കേരള കോൺ ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ ഒരു വർഷത്തെ ഭരണ പ്രവർത്തനങ്ങളുടെ മാർക്ക് ലിസ്റ്റ് ആയിരിക്കുമെന്നും അനൂപ് പറഞ്ഞു.
തൃക്കാക്കര സര്‍ക്കാരിന്റെ മാര്‍ക്ക് ലിസ്റ്റായിരിക്കുമെന്ന് അനൂപ് ജേക്കബ്
292 പേരാണ് കോട്ടയത്ത് കേരള കോൺ ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തത്
സര്‍ക്കാറിന്റെ വിനാശകരമായ പദ്ധതികൾക്കെതിരെ സമരം ശക്തമാക്കണം
സെക്രട്ടറിയേറ്റ് അംഗങ്ങളടക്കം 292 പേര് പങ്കെടുത്ത പ്രതിനിധി സമ്മേളനത്തില്‍ യു ഡി എഫിന് ഊർജം പകരുക, സംഘടന പ്രവർത്തനം ശക്തിപ്പെടുത്തുക എന്ന ആഹ്വാനമാണുണ്ടായത്. സമ്മേളനത്തില്‍ ഹൈപവർ കമ്മിറ്റി അംഗങ്ങൾ, ജനറൽ സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.