കോട്ടയം:മകളെ നഷ്‌ടപ്പെട്ട വേദനയിൽ കഴിയുന്ന ഡോക്‌ടർ വന്ദന ദാസിന്‍റെ കുടുംബത്തെ നെഞ്ചോട് ചേർത്ത് നടൻ മമ്മൂട്ടി. വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ് മമ്മൂട്ടി കോട്ടയം കുറുപ്പന്തറയിലെ വന്ദനയുടെ വീട്ടിൽ എത്തിയത്. പത്ത് മിനിറ്റോളം കുംടുംബത്തോടൊപ്പം ചെലവഴിച്ചാണ് താരം മടങ്ങിയത്.
ഡോ.വന്ദനയുടെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി മമ്മൂട്ടി; കോട്ടയത്തെ വീട് സന്ദർശിച്ചു - ഡോക്‌ടർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടു
മമ്മൂട്ടിക്കൊപ്പം നടൻ രമേഷ് പിഷാരടി, യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം എന്നിവരും എത്തിയിരുന്നു
മമ്മൂട്ടിക്കൊപ്പം നടൻ രമേഷ് പിഷാരടി, യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം എന്നിവരും എത്തിയിരുന്നു. വന്ദനയുടെ പിതാവ് മോഹൻദാസിനെ മമ്മൂട്ടി ആശ്വസിപ്പിച്ചു. വ്യാഴാഴ്‌ച വൈകുന്നേരം 3 മണിക്കായിരുന്നു വന്ദനയുടെ സംസ്‌കാരം നടന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ബുധനാഴ്‌ച പുലര്‍ച്ചെ ഡ്യൂട്ടിക്കിടെയാണ് വൈദ്യ പരിശോധനക്കെത്തിയ സന്ദീപ് വന്ദന ദാസിനെ അതിദാരുണമായി കത്രിക കൊണ്ട് കുത്തിക്കൊന്നത്. മുതുകിലും നെഞ്ചിലും നട്ടെല്ലിലും ഉൾപ്പെടെ ആറിലധികം തവണയാണ് വന്ദനയെ അധ്യാപകൻ കൂടിയായ സന്ദീപ് കുത്തിയത്.