കേരളം

kerala

ETV Bharat / state

ഏറ്റുമാനൂരിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു - Ettumanoor

തൃശ്ശൂർ ചെങ്ങല്ലൂർ കുറിശ്ശേരി സോബിൻ ജെയിംസ് (23) ആണ് മരിച്ചത്

കോട്ടയം ഏറ്റുമാനൂർ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു അപകടം accident death Ettumanoor accident
ഏറ്റുമാനൂരിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

By

Published : Aug 12, 2020, 1:44 PM IST

കോട്ടയം:ഏറ്റുമാനൂർ തെള്ളകത്ത് എംസി റോഡിലെ വെള്ളക്കെട്ടിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. തൃശ്ശൂർ ചെങ്ങല്ലൂർ കുറിശ്ശേരി സോബിൻ ജെയിംസ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ തെള്ളകം ജങ്‌ഷന് സമീപമാണ് അപകടം നടന്നത്. ഏറ്റുമാനൂർ ഭാഗത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന സോബിൻ മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് വരികയായിരുന്ന പിക്ക്അപ്പ് വാനിന്‍റെ അടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details