കേരളം

kerala

ETV Bharat / state

മുത്തോലിയിൽ 'അഭയം ഭക്ഷണ വിതരണ കേന്ദ്രം' തുറന്നു - latest kottayam

ലോക്‌ ഡൗണില്‍ നിരാലംബരായവർക്ക് ഭക്ഷണമൊരുക്കുന്നതിനാണ്‌ ഭക്ഷണ വിതരണ കേന്ദ്രം തുറന്നത്. മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മുത്തോലിയിൽ 'അഭയം ഭക്ഷണ വിതരണ കേന്ദ്രം' തുറന്നു  latest kottayam  latest lock down
മുത്തോലിയിൽ 'അഭയം ഭക്ഷണ വിതരണ കേന്ദ്രം' തുറന്നു

By

Published : Apr 8, 2020, 1:11 PM IST

കോട്ടയം: മുത്തോലിയിൽ അഭയം ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ഭക്ഷണ വിതരണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ലോക്‌ ഡൗണില്‍ നിരാലംബരായവർക്ക് ഭക്ഷണമൊരുക്കുന്നതിനാരംഭിച്ച ഭക്ഷണ വിതരണ കേന്ദ്രം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അഭയം ഏരിയാ ചെയർമാൻ പിഎം ജോസഫ്, കൺവീനർ ജോയി കുഴിപ്പാല, ടിആർ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

മുത്തോലി പഞ്ചായത്തിലെ നിർധന കുടുംബങ്ങളിലും കിടപ്പുരോഗികള്‍ ഉൾപ്പെടെ നൂറോളം പേർക്കാണ് തുടക്കത്തിൽ ഉച്ചഭക്ഷണം എത്തിച്ച് നൽകിയത്. കൂടാതെ ജോലി ഇല്ലാതായ ഇതര സംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണം നൽകുന്നുണ്ട്. അഭയം പ്രവർത്തകർ വീടുകളിൽ ഭക്ഷണം എത്തിച്ച് നൽകും. കൂടാതെ കേന്ദ്രത്തിൽ എത്തുന്നവർക്കും ഭക്ഷണ പൊതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details