കേരളം

kerala

By

Published : Nov 23, 2019, 4:58 PM IST

Updated : Nov 23, 2019, 7:37 PM IST

ETV Bharat / state

മണ്ണിടിച്ചിൽ ഭീതിയിൽ അതിരമ്പുഴ പഞ്ചായത്ത്

കയ്യാലകള്‍ക്കടിയില്‍ നിന്നും വെള്ളമൊഴുകുന്ന ശബ്ദം കേട്ടാണ് നാട്ടുകാര്‍ അപകടം തിരിച്ചറിയുന്നത്. പ്രശ്‌നം രൂക്ഷമായതോടെ ചിലര്‍ വീടു വില്‍ക്കുകയും ചിലര്‍ വാടക വീടുകളിലേക്ക് മാറുകയും ചെയ്തു.

മണ്ണിടിച്ചിൽ ഭീതിയിൽ ഏറ്റുമാനൂരിലെ അതിരമ്പുഴ പഞ്ചായത്ത്

കോട്ടയം: മണ്ണിടിച്ചിൽ ഭീതിയിൽ ഏറ്റുമാനൂരിലെ അതിരമ്പുഴ പഞ്ചായത്ത്. ഏറ്റുമാനൂർ കട്ടത്തി മലയ്ക്കുമുകളില്‍ സ്വകാര്യ വ്യക്തി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുഴിച്ചിരിക്കുന്ന വലിയ കുഴികളില്‍ വെള്ളം നിറയുന്നതാണ് മേഖലയിലെ 25 ഓളം കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലായത്. മലക്കു മുകളിൽ വലിയ കരിങ്കൽ ഭിത്തി കെട്ടി മഴക്കുഴി എടുക്കുന്ന രീതിയിലാണ് സ്വകാര്യ വ്യക്തി കുഴിയെടുത്തിരുന്നത്. ഇത്തരത്തിൽ അഞ്ചോളം കുഴികളാണ് മലക്ക് മുകളിൽ. കുഴിയിൽ വെള്ളമിറങ്ങി തുടങ്ങിയതോടെ മതിൽക്കെട്ടിനോട് ചേർന്ന് താഴോട്ടുള്ള വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞ് തുടങ്ങി. കയ്യാലകള്‍ ഇടിയുന്നത് ഒരേ നിരയിലാണ്. മണ്ണ് ഇടിയുന്നതിന്‍റെ നേര്‍രേഖയില്‍ തന്നെയാണ് മുകളില്‍ കുഴികള്‍ ഉള്ളതെന്നതും ശ്രദ്ധേയം.

മണ്ണിടിച്ചിൽ ഭീതിയിൽ അതിരമ്പുഴ പഞ്ചായത്ത്

കയ്യാലകള്‍ക്കടിയില്‍ നിന്നും വെള്ളമൊഴുകുന്ന ശബ്ദം കേട്ടാണ് നാട്ടുകാര്‍ അപകടം തിരിച്ചറിയുന്നത്. പ്രശ്‌നം രൂക്ഷമായതോടെ ചിലര്‍ വീടു വില്‍ക്കുകയും ചിലര്‍ വാടക വീടുകളിലേക്ക് മാറുകയും ചെയ്തു. ഭീതിയുടെ നിഴലിലാണ് ഇവിടെയുള്ളവര്‍ ദിവസങ്ങൾ തള്ളി നീക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒരു കുഴിക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കുന്നുണ്ട്. അതായത് അനുമതികള്‍ മറികടന്ന് സ്വകാര്യ വ്യക്തിയുടെ നിർമാണ പ്രവർത്തനം എന്ന് വ്യക്തം.

Last Updated : Nov 23, 2019, 7:37 PM IST

ABOUT THE AUTHOR

...view details