കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മൂന്നാം കാതോലിക്ക പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം 2020 ജനുവരി രണ്ടിന് നടക്കം. കോട്ടയം ദേവലോകം അരമനയിൽ നടക്കുന്ന ആഘോഷങ്ങള്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. 1929 ഫെബ്രുവരി 15 ന് ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ എന്ന പേരില്‍ കാതോലിക്കയായി സ്ഥാനാരോഹണം ചെയ്യ്ത ഗീവർഗീസ് ദ്വിതിയൻ ബാബ നീണ്ട 32 വർഷമാണ് ഓർത്തഡോക്സ് സഭയെ നയിച്ചത്. ഓർത്തഡോക്സ് സഭയെ നിർണ്ണായക ഘട്ടങ്ങളില്‍ നയിച്ച ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായുടെ ഭരണകാലത്താണ് നിലവിൽ വിവാദമായിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭരണഘടന 1934 ല്‍ പാസാക്കിയത്.
നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജനുവരി രണ്ടിന്
1929 ഫെബ്രുവരി പതിനഞ്ചിന് ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ എന്ന പേരില്‍ കാതോലിക്കയായി സ്ഥാനാരോഹണം ചെയ്‌ത ഗീവർഗീസ് ദ്വിതിയൻ ബാബ നീണ്ട 32 വർഷമാണ് ഓർത്തഡോക്സ് സഭയെ നയിച്ചത്
അദ്ദേഹം ദീർഘകാലത്തെ സേവനം കൊണ്ട് സാമൂഹിക സാംസ്കാരിക രംഗത്ത് സഭക്ക് അഭിമാനകരമായ സംഭാവനകൾ നൽകി. കാതോലിക്കയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയം മാര്‍ ഏലിയ കത്തീഡ്രലിലെ മോറാന്‍ മാര്‍ ബസേലിയോസ് നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അദ്ധ്യക്ഷതവഹിക്കും. മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്, തോമസ് ചാഴികാടന്‍ എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.