കേരളം

kerala

ETV Bharat / state

കോട്ടയത്ത് 62 പേർക്ക് കൂടി കൊവിഡ് - kottayam

61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ. 115 പേർക്ക് കൂടി രോഗമുക്തി.

കൊവിഡ് കോട്ടയം  കോട്ടയം  കേരളം കൊവിഡ്  kottayam covid  kottayam  kerala covid
കോട്ടയത്ത് 62 പേർക്ക് കൂടി കൊവിഡ്

By

Published : Sep 1, 2020, 7:46 PM IST

കോട്ടയം: ജില്ലയില്‍ 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം മുൻസിപ്പാലിറ്റിയിൽ മാത്രം 28 പേർക്കാണ് രോഗബാധ. ജില്ലയിൽ ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾ ഉള്ളത് കോട്ടയം മുൻസിപ്പാലിറ്റിയിലാണ്. കൂരോപ്പട, പാമ്പാടി ഗ്രാമപഞ്ചായത്തുകളിൽ ആറ് പേർക്ക് വീതവും, കുറിച്ചി ഗ്രാമപഞ്ചായത്തിൽ നാല് പേർക്കും, ചങ്ങനാശ്ശേരിയിൽ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. ആകെ 1,422 പേരാണ് ചികിത്സയിലുള്ളത്. ഇതരസംസ്ഥാനത്തിൽ നിന്നെത്തിയ ഒരാൾക്കും രോഗം ബാധിച്ചു. 1,231 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. 115 പേർ കൂടി രോഗമുക്തി നേടി.

ABOUT THE AUTHOR

...view details