കോട്ടയം: ജില്ലയിൽ 29 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 28 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ മാത്രം ഒൻപതു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെയും കുറിച്ചി ഗ്രാമപഞ്ചായത്തിലെയും മൂന്ന് പേർക്ക് വീതവും, മാടപ്പള്ളി - തിരുവഞ്ചൂർ പഞ്ചായത്തുകളിലായി രണ്ട് പേർക്ക് വീതവും വൈറസ് ബാധയുണ്ടായി.
കോട്ടയം ജില്ലയിൽ 29 പേർക്കു കൂടി കൊവിഡ് - കോട്ടയം ജില്ല
ജില്ലയിൽ 541 പേരാണ് ചികിത്സയിലുള്ളത്.
കോട്ടയം ജില്ലയിൽ 29 പേർക്കു കൂടി കൊവിഡ്
രോഗം സ്ഥിരീകരിച്ചവരിൽ കോട്ടയം മെഡിക്കൽ കോളജിലെ ഒരു പി.ജി ഡോക്ടറും ഉൾപ്പെടുന്നു. കർണ്ണാടകത്തിൽ നിന്നെത്തിയ കോട്ടയം സ്വദേശിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചവരിൽ മറ്റൊരാൾ. ജില്ലയിൽ 541 പേരാണ് ചികിത്സയിലുള്ളത്. വൈറസ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 49 പേർ വൈറസ് മുക്തരായി ആശുപത്രി വിട്ടു.