കേരളം

kerala

ETV Bharat / state

മുണ്ടക്കയത്ത് രണ്ടേകാൽ കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ - കഞ്ചാവ് പിടികൂടി

തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

cannabis seized  cannabis seized in mundakkayam  cannabis  mundakkayam  എക്‌സൈസ്  കഞ്ചാവ്  മുണ്ടക്കയം  കഞ്ചാവ് പിടികൂടി  എരുമേലി എക്സൈസ് റേഞ്ച്
മുണ്ടക്കയത്ത് രണ്ടേകാൽ കിലോ കഞ്ചാവുമായി മൂന്ന് പേർ എക്‌സൈസ് പിടിയിൽ

By

Published : Sep 27, 2021, 7:14 PM IST

കോട്ടയം : മുണ്ടക്കയം പുത്തൻചന്തക്ക് സമീപത്ത് നിന്നും രണ്ടേകാല്‍ കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. തമിഴ്‌നാട് കമ്പം സ്വദേശികളായ ചിത്ര, സെൽവി, കാന്തി എന്നിവരാണ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്.

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എരുമേലി എക്സൈസ് റേഞ്ച് അസിസ്റ്റന്‍റ് ഇന്‍സ്‌പെക്‌ടർ ജി ഫെമിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

Also Read:"തിരുത്തല്‍ പ്രതീക്ഷിക്കുന്നു", അനുനയനീക്കവുമായി താരിഖ് അൻവർ: വിട്ടുവീഴ്‌ചയില്ലാതെ സുധീരൻ

കമ്പത്ത് നിന്നും കുമളി ചെക്ക്പോസ്റ്റ് വഴി മുണ്ടക്കയത്ത് എത്തിയപ്പോഴാണ് പ്രതികൾ എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

രണ്ട് ദിവസം മുൻപ് കോട്ടയം നഗരത്തിലും വൻതോതിൽ കഞ്ചാവ് പിടികൂടിയിരുന്നു. ട്രെയിൻ മാർഗം കടത്തുകയായിരുന്ന 9 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളാണ് കോട്ടയം നഗരത്തിൽ പിടിയിലായത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും ട്രെയിനുകൾ വഴി കഞ്ചാവ് കടത്ത് വ്യാപകമായതോടെ ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

ABOUT THE AUTHOR

...view details