കോട്ടയം : മഴയിലും വെള്ളപ്പൊക്കത്തിലും കോട്ടയം ജില്ലയുടെ ക്ഷീരമേഖലയിൽ 18 ലക്ഷം രൂപയുടെ നഷ്‌ടം. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ സിൽവി മാത്യുവാണ് ഇക്കാര്യം അറിയിച്ചത്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ ബ്ലോക്കുകളിലാണ് കൂടുതല്‍ നഷ്ടം നേരിട്ടതെന്നാണ് പ്രാഥമിക കണക്ക്.
ഒൻപത് തൊഴുത്തുകൾ പൂർണമായും 11 എണ്ണം ഭാഗികമായും തകർന്നു. രണ്ട് പശുക്കൾ ചത്തു. 100 ചാക്ക് കാലിത്തീറ്റയും 1,000 കിലോ വൈക്കോലും വെള്ളം നനഞ്ഞ് നശിച്ചു. നാലര ഏക്കർ പുൽകൃഷി തോട്ടം വെള്ളത്തിൽ മുങ്ങി.